Movlog

Movie Express

“ട്വന്റി ട്വന്റി”ക്ക് ശേഷം അമ്മ സംഘടനയുടെ സിനിമയ്ക്ക് പേര് നിർദ്ദേശിക്കാൻ പ്രേക്ഷകർക്കായി മത്സരം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമയായിരുന്നു അമ്മ സംഘടനയിലെ താരങ്ങൾ എല്ലാവരും ഒന്നിച്ചഭിനയിച്ച “ട്വന്റി ട്വന്റി”. “ട്വന്റി ട്വന്റി “ക്ക് ശേഷം അമ്മ സംഘടനയുടെ താരങ്ങൾ അണിനിരക്കുന്ന ഏറ്റവും പുതിയ സിനിമ വരുന്നു. പ്രിയദർശനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുക. അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ് സിനിമ പ്രഖ്യാപിച്ചത്. സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ടി കെ രാജീവ് കുമാർ ആണ്. അമ്മ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം ഒരുക്കുന്ന ചിത്രത്തിൽ സംഘടനയിലെ 140 താരങ്ങൾ അഭിനയിക്കും. ഈ ചിത്രത്തിന്റെ പേര് നിർദ്ദേശിക്കാൻ പ്രേക്ഷകർക്ക് ഒരു മത്സരവും സംഘടന ഒരുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കും. ഇതിനു മുമ്പ് “ട്വന്റി ട്വന്റി” എന്ന സിനിമ ‘അമ്മ സംഘടന ഒരുക്കിയിരുന്നു. ജോഷി സംവിധാനം ചെയ്ത ചിത്രം ദിലീപ് ആയിരുന്നു നിർമ്മിച്ചത്.

എറണാകുളത്ത് കലൂരിലാണ് താര സംഘടനയ്ക്ക് പുതിയ കെട്ടിടം ഒരുക്കുന്നത്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2019 നവംബറിലായിരുന്നു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പണി പൂർത്തിയാക്കാൻ ആയി ആറു മാസത്തെ സമയപരിധി ആണ് അന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് 19 എന്ന മഹാവ്യാധിയുടെ പ്രതിസന്ധികൾ രൂക്ഷമായതോടെ കെട്ടിടത്തിന്റെ പണി നീണ്ടുപോവുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top