Movlog

Movie Express

കാമാത്തിപുര അടക്കി വാഴുന്ന തന്റെ ചിത്രം കാമുകനെ ആദ്യം കാണിക്കണം എന്ന് വാശിപിടിച്ചു ആലിയ

താര കുടുംബത്തിൽ ജനിച്ച് പിന്നീട് ബോളിവുഡിലെ താരറാണിയായി മാറിയ നടിയാണ് ആലിയ ഭട്ട്. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ഡാനിന്റെയും ഇളയ മകളാണ് ആലിയ ഭട്ട്. 1999ൽ “സംഘർഷ്” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആലിയ ഭട്ട്,

കരൺ ജോഹർ സംവിധാനം ചെയ്ത “സ്റ്റുഡന്റ് ഓഫ് ദ ഇയർ” എന്ന ചിത്രത്തിൽ 2012ലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് “ടു സ്റ്റേറ്റ്”, “ഡിയർ സിന്ദഗി”, “ബദ്രിനാഥ് കി ദുൽഹനിയ”, “ഹൈവേ”, “ഉടുത്ത പഞ്ചാബ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഇടം നേടാൻ ആലിയയ്ക്ക് സാധിച്ചു.

തന്റെ പ്രായത്തെക്കാൾ പക്വതയുള്ള വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി നേടാൻ ആലിയഭട്ടിന് സാധിച്ചു. മികച്ച അഭിനയത്തിന് നിരവധി തവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആലിയ 2019ൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു.

ഇപ്പോൾ ഇതാ രാജമൗലിയുടെ “ആർ ആർ ആർ” എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ് ആലിയ. ബാഹുബലിയിലൂടെ ലോകമെമ്പാടും അറിയപ്പെടുന്ന സംവിധായകനായി മാറിയ രാജമൗലിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് “ആർആർആർ”.

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ റാം ചരണും,ജൂനിയർ എൻടിആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നായിക ആലിയ ഭട്ട് ആണ്. അടുത്തിടെ ചിത്രത്തിന്റെ ഹിന്ദി ട്രെയിലർ ലോഞ്ച് മുംബൈയിൽ വെച്ച് ആരാധകരുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ നടത്തിയിരുന്നു.

ചിത്രത്തിൽ സീതയുടെ കഥാപാത്രമായി ആണ് ആലിയ ഭട്ട് എത്തുന്നത്. വിമാനത്താവളത്തിൽ യാദൃശ്ചികമായി രാജമൗലിയെ കണ്ടുമുട്ടിയതാണ് ആർആർആർ എന്ന ബ്രഹ്മാണ്ട ചിത്രത്തിലേക്ക് അവസരമൊരുക്കിയത് എന്ന് താരം തുറന്നു പറഞ്ഞു.

ഇത് കൂടാതെ സഞ്ജയ് ലീല ബൻസാലിയുടെ “ഗാംഗുഭായ് കത്തിയവാദി”എന്ന ചിത്രത്തിൽ ടൈറ്റിൽ വേഷമാണ് താരം അവതരിപ്പിക്കുന്നത്. ജനുവരി ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പിന്നീട് ഫെബ്രുവരി 18 ലേക്ക് നീട്ടിവെക്കുകയായിരുന്നു.

ബോളിവുഡ് സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആലിയയുടെ “ഗാംഗുഭായ് കത്തിയവാദി “. ആലിയയുടെ അഭിനയജീവിതത്തിൽ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രവും വേറിട്ട ഗെറ്റപ്പും ആണ് താരം ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ കാമുകൻ രൺബീർ കപൂറിനും കുടുംബത്തിനും സിനിമ കാണിക്കണമെന്ന് താരം ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ സംവിധായകൻ വിമുഖത പ്രകടിപ്പിച്ചതോടെ ഈ ആഗ്രഹം നടക്കാതെ പോവുകയായിരുന്നു.. ചിത്രത്തിന്റെ റിലീസിന് മുൻപ് പ്രീ സ്ക്രീനിങ് ചെയ്യുന്നത് താൽപര്യമില്ലാത്ത സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി. അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും ഇതുവരെ അത്തരത്തിൽ പ്രദർശിപ്പിച്ചിട്ടില്ല.

രൺബീർ കപൂറിന്റെ അരങ്ങേറ്റ ചിത്രമായ സാവരിയക്കും പ്രീ സ്ക്രീനിംഗ് നടത്തിയിരുന്നില്ല. ഗംഗുഭായലെ തന്റെ പ്രകടനത്തിൽ വലിയ അഭിമാനം കൊള്ളുന്നുണ്ട് ആലിയ. മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഗ്രേ ഷേഡിലുള്ള കഥാപാത്രമാണ് ആലിയ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ഒരുപാട് അംഗീകാരങ്ങൾ താരത്തിനെ തേടിയെത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ തന്റെ സിനിമ ഫെബ്രുവരി 18, 2022 നു റിലീസ് ചെയ്യുമ്പോൾ എല്ലാവരും കണ്ടാൽ മതി എന്നാണ് സംവിധായകന്റെ നിലപാട്.

“ദി മാഫിയ ക്വീൻസ് ഓഫ് മുംബൈ ” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചതിച്ചു കാമാത്തിപുരയിൽ എത്തിപ്പെടുകയും ലൈം ഗി ക തൊഴിലാളിയായി ഏർപ്പെടുകയും ചെയ്ത യുവതി പിന്നീട് അറുപതുകളോടെ കാമാത്തിപുര അടക്കി വാഴുകയും ചെയ്യുന്ന ഒരു സ്ത്രീ ആയി മാറുന്ന കഥയാണ് സിനിമയിൽ കാണിക്കുന്നത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top