Movlog

Movie Express

ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി.

അവതാരകയായി എത്തി പിന്നീട് അഭിനയത്തിലേക്ക് കടന്ന് മലയാളികൾക്കെല്ലാം സുപരിചിതയായ താരമാണ് എലീന പടിക്കൽ. കിരൺ ടിവിയിൽ അവതാരകയായി തിളങ്ങിയിരുന്ന എലീന, “ഭാര്യ” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. പരമ്പരയിൽ വില്ലത്തി ആയിട്ടാണ് എത്തിയതെങ്കിലും മികച്ച അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. പിന്നീട് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് എലീനയെക്കുറിച്ച് കൂടുതൽ മലയാളികൾ അറിഞ്ഞത്. ബിഗ് ബോസിൽ മറ്റു മത്സരാർത്ഥികൾക്കൊപ്പം കളിച്ചും ചിരിച്ചും മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണം ബിഗ് ബോസ് മലയാളം സീസൺ 2 പകുതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ഫുക്രുവിന്റെയും എലീനയുടെയും പേര് ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ ഫുകൃ തന്റെ അടുത്ത സുഹൃത്ത് മാത്രം ആണെന്ന് എലീന പ്രതികരിച്ചു. പിന്നീട് എലീനയുടെ വിവാഹ വാർത്തകളും പ്രണയ വാർത്തകളും എല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. കോഴിക്കോട് സ്വദേശിയായ രോഹിത് ആണ് എലീനയുടെ വരൻ. ആറു വർഷത്തെ സൗഹൃദവും പ്രണയവും ആണ് ഇപ്പോൾ വിവാഹത്തിൽ എത്തിയിരിക്കുന്നത്. രണ്ടു മതവിഭാഗത്തിൽപെട്ടവർ ആയതിനാൽ ഇവരുടെ പ്രണയത്തിനോട് മാതാപിതാക്കൾക്ക് ആദ്യം എതിർപ്പായിരുന്നു. എന്നാൽ പ്രണയത്തിൽ നിന്നും പിന്മാറാൻ എലീന തയ്യാറായിരുന്നില്ല. വിവാഹം കഴിക്കുകയാണെങ്കിൽ അത് രോഹിതിനെ മാത്രം ആയിരിക്കും എന്ന് എലീന തീരുമാനിച്ചു.

ഒടുവിൽ ഇവരുടെ സ്നേഹം തിരിച്ചറിഞ്ഞ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എലീനയുടെ വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ എലീനയുടെ വിവാഹ വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഇന്നാണ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന താര വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തുന്നത്. കോഴിക്കോട് അപ്പോളോ ഡിമോറയിൽ വെച്ച് രാവിലെ 9.30 നായിരുന്നു വിവാഹം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top