Movlog

Movie Express

നിറവയറിൽ ഡാൻസ് കളിച്ചു ഐശ്വര്യ ലക്ഷ്മി ! ഞെട്ടലോടെ ആരാധകർ -വീഡിയോ വൈറലാവുന്നു.

“ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ചെയ്ത സിനിമകളെല്ലാം വമ്പൻ വിജയമാക്കിയ താരമാണ് ഐശ്വര്യ ലക്ഷ്മി. “മായാനദി”, “വിജയ് സൂപ്പറും പൗർണ്ണമിയും”, “വരത്തൻ” തുടങ്ങി ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികയാകുവാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചു. “ആക്ഷൻ” എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി “ജഗമേ തന്തിരം” എന്ന ധനുഷ് ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം “പൊന്നിയിൻ സെൽവൻ”ലും ശ്രദ്ധേയമായ വേഷത്തിൽ താരം എത്തുന്നുണ്ട്.

മോഡലിംഗിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. ടോവിനോ തോമസിന്റെ നായികയായി “കാണെക്കാണെ ” എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഐശ്വര്യയുടെ ചിത്രം. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുടെ മുന്നേറുകയാണ് . ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു മായാനദിയിലെ അപ്പു. ആഷിക് അബു സംവിധാനം ചെയ്ത “മായാനദി”യിലെ വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു അപ്പു. മായാനദി കണ്ടിട്ടാണ് ഐശ്വര്യയ്ക്ക് തമിഴിലും മറ്റു സിനിമകളിലും അവസരം ലഭിച്ചത്.

സമൂഹമാധ്യമങ്ങളിലേറെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഐശ്വര്യയുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്. നിറവയറിൽ ഡാൻസ് കളിക്കുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. രസകരമായ കമന്റുകൾ ആണ് വീഡിയോയ്ക്ക് വരുന്നത്. ഐശ്വര്യയ്ക്ക് ഇപ്പോൾ എത്ര മാസമാണ് എന്ന് തുടങ്ങി നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. “ഉയരേ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “കാണെക്കാണെ”. സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top