Movlog

Movie Express

വേർപിരിയലിന് പിന്നാലെ ജീവിതത്തിൽ വന്നെത്തിയ ദുഃഖ വാർത്ത പങ്കു വെച്ച് ഐശ്വര്യ – പ്രാർത്ഥനയോടെ ആരാധകർ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു തമിഴകത്തെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയുടെയും നടൻ ധനുഷിന്റെയും വിവാഹ മോ ച ന വാർത്തകൾ.

18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുകൊണ്ട് രണ്ട് ദിശയിലേക്ക് തിരിയുകയാണ് എന്ന് ഐശ്വര്യ തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഒരുപാട് പ്രിയപ്പെട്ട താരദമ്പതികൾ വേർപിരിയുന്നത് ഒരു ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്.

എന്നാൽ ഈ വാർത്ത ഇതിനു മുമ്പ് തന്നെ പ്രതീക്ഷിച്ചതാണ് എന്നായിരുന്നു താരങ്ങളുടെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞത്. വളരെ നിസ്സാരമായ കാരണങ്ങൾക്ക് ആണ് ഇവർ വേർപിരിയുന്നത് എന്നും അതുകൊണ്ടുതന്നെ കുടുംബത്തിലെ മുതിർന്നവർ ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നു എന്നും പുറത്തു വരുന്നുണ്ട്. എന്നാൽ കഴിഞ്ഞ ആറു മാസത്തോളമായി ഇവർ വിവാഹ മോ ച ന ത്തിനു ള്ള തീരുമാനമെടുക്കുന്നതിനായിട്ടുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

രണ്ടു പെൺമക്കളുടെയും ആദ്യവിവാഹ ബന്ധം പരാജയപ്പെട്ടതോടെ ഏറെ അസ്വസ്ഥനാണ് രജനീകാന്ത് എന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിൽ വന്നെത്തിയ മറ്റൊരു ദുഃഖ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഐശ്വര്യ. താരത്തിന് കോവിഡ് പോസിറ്റീവായി എന്ന വിവരം വിഷമത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ഐശ്വര്യ. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ട് പോലും കോവിഡ് പോസിറ്റീവായി എന്ന് ഐശ്വര്യ കുറിച്ചു.

തുടർന്ന് ഐശ്വര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. എല്ലാവരും നിർബന്ധമായും മാസ്ക് ഉപയോഗിക്കുക വാക്സിൻ എടുക്കുക സ്വയം സുരക്ഷിതരായി ഇരിക്കുക. 2022 ഇനി എനിക്കായി എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നത് എന്ന് കാത്തിരുന്നു കാണാം എന്നായിരുന്നു ഐശ്വര്യ തന്റെ കുറിപ്പിൽ പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഐശ്വര്യ കോവിഡ് പോസിറ്റീവ് ആയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

വിവാ ഹ മോ ചന വാ ർ ത്ത പുറത്തു വന്നതിനു ശേഷം ഐശ്വര്യയെയും ധനുഷിനെയും ഹൈദരാബാദ് ഉള്ള ഒരു ഹോട്ടലിൽ കണ്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു രാമോജി ഫിലിം സിറ്റിയിലെ ഹോട്ടലിൽ ധനുഷ് എത്തിയത്. ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്യാനായിരുന്നു ഐശ്വര്യ ഇതേ ഹോട്ടലിൽ എത്തിയത്. ഈ മാസം പുറത്തിറങ്ങേണ്ട ഒരു പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു ഐശ്വര്യ. അതിനിടയിലാണ് വില്ലനായി കോവിഡ് എത്തിയത്. ഐശ്വര്യയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും.

ഒരു ഗായികയായി സിനിമയിൽ തിളങ്ങിയ ഐശ്വര്യ “3” എന്ന സിനിമയിലൂടെ സംവിധായിക ആയി മാറുകയായിരുന്നു. 2004 നവംബർ 18നായിരുന്നു താരനിബിഢമായ ഇവരുടെ വിവാഹം. ഇവർക്ക് രണ്ടു ആൺമക്കൾ ആണുള്ളത്. രജനികാന്തിന്റെ മൂത്ത മകൾ ആണ് ഐശ്വര്യ. ധനുഷിനും ഐശ്വര്യയ്ക്കും രണ്ട് ആൺമക്കൾ ആയതിനാൽ ബന്ധം വേർപ്പെടുത്തരുതെന്നും വേർപിരിയാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഐശ്വര്യയോട് രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top