Movlog

Faith

വിവാഹത്തിന് അമ്പിളി ദേവി അണിഞ്ഞത് മുക്കുപണ്ടമെന്ന് കോടതിയിൽ ആദിത്യൻ – അമ്പിളിക്കെതിരായ തെളിവുകൾ ഇങ്ങനെ !

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു താരദമ്പതികൾ ആയ ആദിത്യൻ ജയന്റേയും അമ്പിളി ദേവിയുടെയും ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ. വിവാഹം മുതൽ വിവാദങ്ങളിൽ ഇടം പിടിച്ച ദമ്പതികൾ ആണ് ഇവർ. ഒരു പരമ്പരയിൽ ഒന്നിച്ചു അഭിനയിക്കുമ്പോൾ ആയിരുന്നു ഇവരുടെ വിവാഹ വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത് പരമ്പരയുടെ ഭാഗം ആയിട്ടാകും എന്ന് പലരും കരുതി. പിന്നീട് ആണ് യഥാർത്ഥ ജീവിതത്തിൽ ഇവർ വിവാഹിതരായി എന്ന് ആരാധകർ അറിയുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. ഇവർ വിവാഹിതരായപ്പോൾ ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും താരദമ്പതികൾ തേടിയെത്തി. എന്നാൽ ഇതൊന്നും വക വെക്കാതെ സന്തോഷകരമായ ജീവിതം ആയിരുന്നു ഇവർ നയിച്ചത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്ന താരങ്ങൾ ജീവിതത്തിലെ ഓരോ വിശേഷങ്ങളും മക്കളുടെ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കു വെക്കുമായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അടുത്തിടെ ആയിരുന്നു അമ്പിളി ദേവി ആദിത്യന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ അമ്പിളിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും അമ്പിളിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ആദിത്യനും ആരോപിച്ചു. ഇതോടെ ചാറ്റുകൾ സഹിതം ഉള്ള തെളിവുകൾ നിരത്തി ഇരുവരും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ ഇവരുടെ വെളിപ്പെടുത്തലുകളും, വാർത്തകളും ആയിരുന്നു നിറഞ്ഞു നിന്നത്.

ഇതിനിടയിൽ ആദിത്യൻ ജീവനൊടുക്കാൻ ശ്രമിച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. ആദിത്യൻ നൽകിയ തെളിവിന്റെ അടിസ്ഥാനത്തിൽ അമ്പിളിക്കെതിരെ കോടതി വിധി വന്നിരിക്കുകയാണ്. ഒരുപക്ഷേ ഒരു സ്ത്രീക്കെതിരെ ആദ്യമായി ആയിരിക്കും ഒരു കോടതിവിധി വരുന്നത് എന്നാണ് പൊതു അഭിപ്രായം. അമ്പിളിയും സുഹൃത്തുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചിരുന്നു. അമ്പിളിയുടെ സ്വർണ്ണം ആദിത്യൻ പണയം വെച്ചിരുന്നു എന്ന ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളും താരം കോടതിയിൽ സമർപ്പിച്ചു. നൂറു പവൻ സ്വർണ്ണം സ്ത്രീധനമായി ആദിത്യൻ നൽകിയിരുന്നു എന്ന് അമ്പിളി ആരോപിച്ചിരുന്നു. എന്നാൽ 38 പവൻ സ്വർണം മാത്രമായിരുന്നു അമ്പിളി അണിഞ്ഞത് എന്ന രേഖകൾ ആദിത്യൻ കോടതിയിൽ ഹാജരാക്കി.

വിവാഹത്തിന് അമ്പിളി ഇട്ട രണ്ടു വലിയ സ്വർണമാലകൾ 12000 രൂപയ്ക്ക് തൃശ്ശൂർ ഗുഡ്വിൽ കളക്ഷനിൽ നിന്നും വാങ്ങിയ മുക്കുപണ്ടം ആണെന്ന് തെളിയിക്കുന്ന ബില്ലുകൾ ആദിത്യൻ കോടതിയിൽ ഹാജരാക്കി. മാലയ്‌ക്കൊപ്പം അമ്പിളി അണിഞ്ഞ കമ്മൽ 2500 രൂപയ്ക്ക് ആയിരുന്നു വാങ്ങിയത്. ഇതെല്ലാം മുക്കുപണ്ടം ആണെന്നും ആദിത്യൻ ആരോപിച്ചു.നൃത്തത്തിന് അണിയുന്ന നെറ്റിചുട്ടി ആയിരുന്നു വിവാഹത്തിന് അമ്പിളി അണിഞ്ഞത് എന്നും വിവാഹത്തിന് അമ്പിളിയുടെ വീട്ടുകാർ ധരിച്ച വസ്ത്രങ്ങളെല്ലാം ആദിത്യൻ വാങ്ങിച്ചതാണ് എന്നും തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്കളും ബില്ലുകളും താരം ഹാജരാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top