Movlog

Movie Express

റഹ്മാന്റെ മകൾ റുഷ്‌ദ വിവാഹിതയായി – -തമിഴ്നാട് മുഖ്യമന്ത്രി അടക്കം പ്രമുഖർ പങ്കെടുത്തു

1983ൽ പുറത്തിറങ്ങിയ “കൂടെവിടെ” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് റഹ്മാൻ. മലയാള സിനിമയിലെ ആദ്യത്തെ ചോക്ലേറ്റ് ഹീറോ ആയിരുന്നു റഹ്മാൻ.

ആദ്യ സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്കാരം നേടി റഹ്മാൻ. ഏറ്റവും ചെറിയ പ്രായത്തിൽ ഈ പുരസ്കാരം നേടിയ ആദ്യ താരമായി മാറുകയും ചെയ്തു. വെറും 16 വയസ്സ് പ്രായമുള്ളപ്പോൾ ആണ് റഹ്മാൻ മലയാള സിനിമയിലെത്തുന്നത്.

നിലമ്പൂർ സ്വദേശിയായ താരം ജനിച്ചത് അബുദാബിയിലാണ്. “കളിയിൽ അല്പം കാര്യം”, “ഇത്തിരിപ്പൂവ് ചുവന്ന പൂവ്”, “കാണാമറയത്ത്”, “ഉയരങ്ങളിൽ”, “അറിയാത്ത രീതികൾ”, “അടിയൊഴുക്കുകൾ”, “അടുത്തടുത്ത്” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ഒരേ പോലെ സജീവമായിരുന്നു. നായകനായും സഹനടനായും ഇന്നും തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് റഹ്മാൻ.

അടുത്തിടെ “മുംബൈ പോലീസ്”, “വൈറസ്”, “ബാച്ചിലർ പാർട്ടി”, “ട്രാഫിക്”, “രാജമാണിക്യം” എന്നീ ചിത്രങ്ങളിൽ റഹ്മാൻ ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ടൈഗർ ഷ്‌റോഫ് ചിത്രമായ “ഗണപത്ത്”ലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് റഹ്മാൻ.

റഹ്മാനിനെ പോലെ തന്നെ സുപരിചിതമാണ് മലയാളികൾക്ക് റഹ്മാൻറെ ഭാര്യ മെഹ്‌റുനീസയും രണ്ടു പെൺമക്കളെയും. റുഷ്‌ദ, അലീഷ എന്നാണ് റഹ്മാന്റെ മക്കളുടെ പേരുകൾ.

നടൻ റഹ്മാന്റെ ഭാര്യ മെഹറുന്നിസ പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ഭാര്യയുടെ ഇളയ സഹോദരിയാണ്. ഇപ്പോഴിതാ റഹ്മാന്റെ മകളുടെ വിവാഹ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. റഹ്മാന്റെ മൂത്തമകൾ റുഷ്ദ് വിവാഹതിത്തയായി. കൊല്ലം സ്വദേശി അൽത്താഫ് നവാബ് ആണ് വരൻ. ചെന്നൈയിലെ ഹോട്ടൽ ലീല പാലസിൽ വച്ചായിരുന്നു വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ആരോഗ്യമന്ത്രി സുബ്രഹ്മണ്യ തുടങ്ങിയ പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു.

മോഹൻലാൽ, സുഹാസിനി, എ ആർ റഹ്മാൻ തുടങ്ങി കലാസാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ റുഷ്‌ദയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. റഹ്മാന്റെ ആദ്യ ചിത്രമായ “കൂടെവിടെ”യുടെ നിർമാതാവ് പ്രേം പ്രകാശ് എൺപതുകളിലെയും തൊണ്ണൂറുകളിലെയും റഹ്മാനിന്റെ നായികമാരായി തിളങ്ങിയ നദിയാമൊയ്തു, ശോഭന, ലിസി മേനക, പാർവതി, പൂർണിമ, രാധിക, രേവതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മണിരത്നം, വിക്രം, പ്രഭു, ജാക്കി ഷ്‌റോഫ്, ലാൽ, ശരത് കുമാർ, വിനീത്, ശ്വേത മേനോൻ, അംബിക, ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്തരായ താരങ്ങൾ എല്ലാം വിവാഹത്തിന് പങ്കെടുത്തു. എ ആർ റഹ്മാൻ കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തിരുന്നു. മണി രത്നം സംവിധാനം ചെയ്യുന്ന “പൊന്നിയിൻ സെൽവൻ” എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഇത് കൂടാതെ വിശാലിന്റെ “തുപ്പരിവളൻ 2 ” ആണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top