Movlog

Movie Express

ആളും ആരവവും ഇല്ല ! രണ്ടാം വിവാഹം ലളിതമാക്കി ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും !

“താ” എന്ന തമിഴ് ചിത്രത്തിലൂടെ 2010ൽ അഭിനയ രംഗത്തേക്ക് ചുവടു വച്ച താരം ആണ് ഹരീഷ് ഉത്തമൻ. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട് താരം. “ഗൗരവം”, “പാണ്ഡ്യനാട്”, “പവർ”, “ശ്രീമന്തുഡു” തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് ഹരീഷ് കൂടുതൽ ശ്രദ്ധേയമാകുന്നത്. മലയാള സിനിമകളേക്കാൾ കൂടുതൽ അന്യഭാഷാ ചിത്രങ്ങൾ ചെയ്തതിനാൽ ഹരീഷ് ഒരു മലയാളി ആണെന്ന് പലർക്കും അറിവുള്ള കാര്യമല്ല. പാരാമൗണ്ട് എയർവേസിലും, ബ്രിട്ടീഷ് എയർവേസിലും ക്യാബിൻ ക്രൂവിൽ ജോലി ചെയ്തിട്ടുള്ള ഹരീഷ് ജോലി ഉപേക്ഷിച്ചാണ് “താ” എന്ന ചിത്രത്തിലെത്തുന്നത്. മലയാളത്തിൽ മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. “ഭീഷ്മപർവ്വം” ആണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. 2018ൽ ആയിരുന്നു മുംബൈയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അമൃത കല്യാണപൂറിനെ താരം വിവാഹം കഴിച്ചത്. സെപ്റ്റംബർ 6, 2018നു ഗുരുവായൂരിൽ വെച്ച് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. 2019ൽ ഇവർ വിവാ ഹ മോ ചിത രാ വു. കയും ആയിരുന്നു. ഇപ്പോഴിതാ നടി ചിന്നു കുരുവിലയെ സ്വന്തമാക്കുകയാണ് ഹരീഷ് ഉത്തമൻ. മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്.

ഇവരുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. “നോർത്ത് 24കാതം”, “ലുക്കാചുപ്പി” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ താരമാണ് ചിന്നു കുരുവിള. അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്ത താരം ചായാഗ്രഹണ മേഖലയിൽ സജീവമാകാനൊരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുകയാണ് ചിന്നു ഇപ്പോൾ.

“മാമാങ്കം” ഉൾപ്പെടെയുള്ള വലിയ ചിത്രങ്ങളുടെ ക്യാമറ അസിസ്റ്റന്റ് ആയി താരം പ്രവർത്തിച്ചു. ഉടനെ സ്വതന്ത്ര ചായാഗ്രാഹക ആവാനുള്ള തയ്യാറെടുപ്പിലാണ് ചിന്നു. ഇവരുടെ വിവാഹ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നിരവധി താരങ്ങൾ ആണ് ഇവർക്ക് വിവാഹ ആശംസകൾ നേർന്നു രംഗത്തെത്തിയത്. വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top