Movlog

Movie Express

വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ബാല – എലിസബത്ത് ആയിരുന്നു ബാലയെ ആദ്യമായി പ്രപ്പോസ് ചെയ്തിരുന്നത്

“കളഭം” എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ബാല. “ലൂസിഫർ”, “ബിഗ് ബി”, “പുതിയമുഖം”, “സഹസ്രം”, “എന്ന് നിന്റെ മൊയ്തീൻ” തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു താരം കൂടിയാണ് ബാല. ബാലയുടെ വിവാഹവും വിവാഹ മോചന വാർത്തകളും ഇന്നും സമൂഹമാധ്യമങ്ങളിൽ ഒരു ചർച്ചാവിഷയമാണ്. അടുത്തിടെ രണ്ടാമതും വിവാഹിതനാകാൻ പോകുന്നതിന്റെ സൂചനകൾ നൽകിയ താരത്തിന്റെ വിവാഹത്തെക്കുറിച്ചും വധുവിനെ കുറിച്ചും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ വിവാഹം. മലയാളിയായ ഡോക്ടർ എലിസബത്ത് ആണ് ബാലയുടെ വധു.

വിവാഹത്തെക്കുറിച്ചും എലിസബത്തിനെ കുറിച്ചും ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ബാല. ബാലയുടെ വിവാഹത്തോടെ ഒരുപാട് വിമർശനങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു. മകളെക്കുറിച്ച് ചിന്തയില്ലേ എന്ന് തുടങ്ങി ഒരുപാട് വിമർശനങ്ങൾ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ മകളെ താൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മറ്റുള്ളവർക്ക് അല്ല അറിയുന്നത് എന്നും യാതൊരു പണിയുമില്ലാതെ സ്വന്തം പേര് പോലും വെളിപ്പെടുത്താൻ ധൈര്യമില്ലാത്ത വരാണ് അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എലിസബത്ത് ആയിരുന്നു ബാലയെ ആദ്യമായി പ്രപ്പോസ് ചെയ്തിരുന്നത്. എന്നാൽ ഡോക്ടറായ എലിസബത്തിനെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു ബാല പലതവണയായി.

പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. എലിസബത്തിന്റെ വീട്ടിൽ പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും ആണ് ലഭിക്കുന്നതെന്നും സ്വന്തം മകനെപ്പോലെയാണ് അവർ ബാലയെ പരിചരിക്കുന്നത് എന്നും ബാല തുറന്നുപറയുന്നു. ഇത്തവണ എലിസബിത്തിന്റെ വീട്ടിൽ വെച്ചായിരുന്നു ബാലയുടെ ഓണാഘോഷം. ഇവരുടെ ഓണാഘോഷ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. താരത്തിന് വിവാഹ മംഗള ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top