Movlog

Movie Express

വിവാഹം കഴിഞ്ഞതിന് പിന്നാലെ സന്തോഷ വാർത്ത പങ്കു വെച്ച് ആലീസ് ക്രിസ്റ്റി ഗോമസ്.

“കടമറ്റത്തു കത്തനാർ” എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ ആലീസ് ക്രിസ്റ്റി ഗോമസിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. പത്തനംതിട്ട സ്വദേശിയായ സജിൻ ആണ് ആലീസിനെ വിവാഹം കഴിച്ചത്. അഡൂർ ഉള്ള വൈറ്റ് പോർട്ടിക്കോ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ സൽക്കാര ചടങ്ങുകൾ നടന്നത്. നിലവിൽ “തിങ്കൾ കലമാൻ”, “മിസിസ് ഹിറ്റ്‌ലർ” എന്നീ പരമ്പരകളിൽ അഭിനയിക്കുകയാണ് ആലീസ് ക്രിസ്റ്റി.

“സ്ത്രീപദം”,”കസ്തൂരിമാൻ”,” മഞ്ഞുരുകും കാലം “തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. അടുത്തിടെ ആയിരുന്നു താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനലിലെ ആദ്യത്തെ വീഡിയോ തന്നെ വിവാഹത്തിന്റെ തീയതി പങ്കുവെക്കുന്ന സേവ് ദി ഡേറ്റ് ആയിരുന്നു. പ്രതിശ്രുത വരൻ സജിനെ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യ വീഡിയോ പങ്കു വെച്ചത്.

പിന്നീട് മെഹന്തി ചടങ്ങുകളും ഹൽദി ആഘോഷങ്ങളുടെ വീഡിയോകളും എത്തി. ഇതിനു പിന്നാലെ വിവാഹത്തിനു മുമ്പ് ആലീസിന് സജിൻ നൽകിയ വിവാഹ സമ്മാനം ശ്രദ്ധേയമായിരുന്നു. “ബദ്ലഹേം” എന്ന പുതിയ വീടിനെക്കുറിച്ചുള്ള വിശേഷങ്ങളും താരം ചാനലിലൂടെ പങ്കു വെച്ചിരുന്നു. ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു സജിനും കുടുംബത്തോടൊപ്പം പുതിയ വീടിന്റെ പാല് കാച്ചുന്ന വീഡിയോ താരം ആരാധകരുമായി പങ്കു വെച്ചത്.

ആലീസിന്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് ഉണ്ടാക്കിയ വീട് ആണ് ബത്ലെഹേം എന്നും താരം കൂട്ടിച്ചേർത്തു. നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരത്തിന്റെ വിവാഹം. കോവിഡ് പ്രതിസന്ധികളും , സീരിയൽ തിരക്കുകളും കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു. ആലീസിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്. വിവാഹം കഴിഞ്ഞ ഉടൻ ഇവരുടെ ജീവിതത്തിൽ ഒരു പുതിയ സന്തോഷം വന്നെത്തിയിരുന്നു.

വിവാഹം കഴിഞ്ഞയുടൻ ആലീസിന്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിൽ 100 k ഫോളോവേഴ്സ് ആയതിന്റെ സന്തോഷം താരം പങ്കു വെച്ചിരുന്നു. ഇതിനു പിന്നാലെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയുമ്പോഴേക്കും താരത്തിനെ തേടി വീണ്ടും ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

സീരിയലുകാരുടെ കൂടായ്മ ആയ ആത്മയിൽ ഒരു പ്രത്യേക പുരസ്‌കാരം നേടിയിരിക്കുകയാണ് ആലീസ്. പുരസ്‌കാരം ഏറ്റുവാങ്ങാൻ സജിനും ആലീസും ഒരുമിച്ചാണ് എത്തിയത്.

ആത്മയുടെ പ്രസിഡന്റും നടനും ആയ ഗണേഷ് കുമാർ ആണ് ആലീസിന് പുരസ്‌കാരം നൽകിയത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ നിറയെ ആലീസിനുള്ള അഭിനന്ദനപ്രവാഹമാണ്. വിവാഹത്തിന് ശേഷം ആലീസിന് മുഴുവൻ സന്തോഷ വാർത്തകൾ ആണല്ലോ എന്ന് ആരാധകർ പറയുന്നു. അഭിനന്ദിനോടൊപ്പം ആരോടും പറയാതെ പോയി പുരസ്‌കാരം വാങ്ങിയെന്ന പരാതികളും ആരാധകർ പങ്കു വെക്കുന്നുണ്ട്. എന്തായാലും ആലീസിന്റെ ചിത്രവും സന്തോഷവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top