Movlog

Movie Express

ദിലീപ് കുറ്റക്കാരൻ ആണെങ്കിൽ ബാലചന്ദ്രകുമാറിനെ പണം കൊടുത്തു വാങ്ങാൻ ആയിരുന്നോ ബുദ്ധിമുട്ട് ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ജനപ്രിയ നടൻ ദിലീപിനെ കുറിച്ചുള്ള വാർത്തകൾ ആണ്. മലയാള സിനിമയ്ക്ക് തീരാക്കളങ്കം ആയ നടിയെ ആ ക്ര മി ച്ച കേസിൽ മൂന്ന് മാസത്തെ ജയിൽവാസമനുഭവിച്ചതിന് ശേഷം കടുത്ത ഉപാധികളോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്.

വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ ഓരോന്നായി കൂറുമാറിയതോടെ ദിലീപിന് അനുകൂലമായി വിധി വരാൻ ഇരിക്കവെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായകമായ വെളിപ്പെടുത്തലുകൾ. ശക്തമായ ഡിജിറ്റൽ തെളിവുകളോടെയായിരുന്നു ബാലചന്ദ്രകുമാർ ദിലീപിനെതിരെ രംഗത്തെത്തിയത്.

ഇതോടെ ദിലീപിനെതിരെ വീണ്ടുമൊരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നടിയെ ആ ക്ര മി ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ്, സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു, ബന്ധു അപ്പുണ്ണി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ദിലീപിന്റെ വളർച്ചയിലും ഉയർച്ചയിലും അസൂയ ഉള്ളതുകൊണ്ട് ദിലീപിനെ മനഃപൂർവം ക്രൂശിക്കുകയാണ് എന്ന് ദിലീപിനെ പിന്തുണക്കുന്നവർ പറയുന്നുണ്ടെങ്കിൽ നടിയോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് ദിലീപ് ഇങ്ങനെ ഒരു ക്രൂരകൃത്യത്തിന് മുതിർന്നത് എന്ന് ഒരു വിഭാഗം പറയുന്നുണ്ട്.

ഇപ്പോഴിതാ ദിലീപിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിനയ് മൈനാഗപ്പള്ളി എന്ന ആളുടെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നടൻ ദിലീപിനെ ഭയക്കുന്നവർ ആണ് മലയാള സിനിമ ലോകത്തിലെ ഭൂരിഭാഗം ആളുകളും എന്ന സൂചനകളാണ് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. മഞ്ജു വാര്യരും ആയി വേർതിരിഞ്ഞതിനുശേഷം മകളും രണ്ടാം ഭാര്യയായ കാവ്യയുമൊത്ത് സന്തോഷത്തോടെ കഴിയുന്ന ഒരു മനുഷ്യൻ എന്തിന്റെ പേരിലാണെങ്കിലും ഒരു നടിയെ ആ ക്ര മി ക്കാ ൻ കൊ ട്ടേ ഷ ൻ കൊടുക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്യുമെന്ന് അരിയാഹാരം കഴിക്കുന്ന മനുഷ്യർക്ക് വിശ്വസിക്കാൻ വളരെ പ്രയാസമാണ് എന്ന് കുറിപ്പിൽ പറയുന്നു.

മലയാള സിനിമയെ തന്നെ നിയന്ത്രിക്കാൻ കെൽപ്പുള്ള ദിലീപിനെ കുറിച്ചാണ് ഇത്തരം ആരോപണങ്ങൾ പൊങ്ങി വരുന്നത്. മലയാള സിനിമയിലെ നായക സങ്കൽപങ്ങളെ എല്ലാം പൊളിച്ചെഴുതി സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത് ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അതുകൊണ്ടു തന്നെ സൂപ്പർതാരങ്ങൾക്കും മഹാനടൻമാർക്ക് പോലും ദിലീപിനോട് അസൂയ ഉണ്ടാവും എന്നത് സ്വാഭാവികമാണ്. മലയാളത്തിൽ ഒരു സൂപ്പർ നടൻ തനിക്ക് പിന്തുണ അറിയിച്ചു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത് ആ അസൂയയിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്. നടിയെ ആ ക്ര മി ക്കു ന്ന തിന് ദിലീപ് കൊട്ടേഷൻ കൊടുത്തു എന്ന വാദം തന്നെ നിലനിൽക്കുന്നില്ല. കാരണം കേരളത്തിലെ കൊട്ടേഷൻ സംഘങ്ങളുടെ മനശാസ്ത്രം അറിയാത്തവർ ഒന്നുമല്ല മലയാളികൾ.

പിടിക്കപ്പെട്ടാൽ തല്ലു കൊള്ളുന്നതിനു മുമ്പ് തത്ത പറയുന്നതിലും വ്യക്തമായി അവർ കാര്യങ്ങളെല്ലാം പോലീസിനോട് വിവരിക്കും. പിടിക്കപ്പെട്ടിട്ടെന്തിനാണ് വെറുതെ തല്ല് കൊള്ളുന്നത് എന്നാണ് ഗുണ്ടകൾ ചിന്തിക്കുന്നത്.അത് വളരെ നന്നായി അറിയാവുന്ന ഒരാൾ കൂടിയാണ് ദിലീപ്. അതുകൊണ്ട് നടിയെ ആ ക്ര മി ക്കാ ൻ എല്ലാ തെളിവുകളും ബാക്കിവെച്ചു ദിലീപ് കൊട്ടേഷൻ കൊടുക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഇത്തരമൊരു കേസിൽ ദിലീപിനെ കുടുക്കി ജനപ്രിയനായകനെ മാനസികമായി തളർത്തിയാൽ ഗുണം ലഭിക്കുന്നതിനാണ് മലയാള സിനിമയിലെ പ്രമാണിമാരായ മറ്റു പലർക്കും ആണ്. സൂപ്പർ ഡ്യൂപ്പർ, മെഗാസ്റ്റാർ എന്ന പരിവേഷങ്ങൾ ഒന്നുമില്ലാതെ മലയാളത്തിലെ ജനപ്രിയ നായകൻ എന്ന സിംഹാസനം ആണ് ദിലീപ് കൈയടക്കിയത്.

2002ൽ കുഞ്ഞിക്കൂനൻ എന്ന കൂനനായി ദിലീപ് ആദ്യം മലയാളികളെ ഞെട്ടിച്ചു. അന്നുവരെ തീപാറുന്ന ഡയലോഗുകളും പൗരുഷം തുടിക്കുന്ന മുഖവും ദൃഢമായ കാര്യങ്ങളും വിരിഞ്ഞ മാറും ഒത്ത നീളവുമുള്ള പുരുഷനായിരുന്നു മലയാളികളുടെ നായകസങ്കല്പം. അവിടെ നിന്നാണ് വൈരൂപ്യത്തിന്റെ അവസാനവാക്കായ കൂനനായി ദിലീപ് വെള്ളിത്തിരയിലെത്തി കയ്യടി നേടിയത്. പിന്നീട് 2005 ലെ ചാന്തുപൊട്ടിലെ രാധാകൃഷ്ണൻ. അത്രത്തോളം സ്ത്രൈണത നിറഞ്ഞ ഒരു നായക കഥാപാത്രം മലയാള സിനിമയിൽ അതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ മലയാളികളുടെ നായക സങ്കൽപ്പത്തെ അവരറിയാതെ തന്നെ മാറ്റി മറക്കുകയായിരുന്നു ദിലീപ്.

തൊട്ടടുത്ത വർഷമായിരുന്നു പച്ചക്കുതിരയിലെ ആകാശ് എന്ന ബുദ്ധിമാന്ദ്യമുള്ള കുട്ടിയായി ദിലീപ് എത്തിയത്. പിന്നീട് മായാമോഹിനി, സൗണ്ട് തോമ തുടങ്ങി വേഷപ്പകർച്ചകൾ കൊണ്ട് മലയാളികളെ ഞെട്ടിച്ച ഒരു താരമാണ് ദിലീപ്. ഇതിനുപിന്നാലെ ടൂ കണ്ട്രീസ്, കിങ്‌ലയർ എന്നീ സിനിമകൾ ഹിറ്റായതോടെ ദിലീപ് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. അതിനോടൊപ്പം തന്നെ മലയാള സിനിമയിലെ ഒരുപാടുപേരുടെ കണ്ണിലെ കരടായും ദിലീപ് മാറി. എന്നാൽ ഒരു സിനിമാനടൻ ആയി മാത്രം ഒതുങ്ങുകയായിരുന്നില്ല താരം. ആ പണം മറ്റു സംരംഭങ്ങളിൽ നിക്ഷേപിക്കുകയും പണം സമ്പാദിക്കുകയും മറ്റുള്ളവരെയും അതിന് പ്രാപ്തരാക്കുകയും ചെയ്തു. നിർമ്മാതാവായും തീയേറ്ററുടമയായും തിളങ്ങിയ ദിലീപ് താരസംഘടനയായ അമ്മയുടെ ട്വന്റി20 എന്ന സിനിമ വരെ നിർമ്മിച്ചു.

പച്ചക്കുതിര എന്ന സിനിമയുടെ തിരക്കഥാകൃത്തായും ദിലീപ് തിളങ്ങി. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് മറ്റു മലയാള സിനിമാതാരങ്ങളെ കൊണ്ടുവന്നതും ദിലീപായിരുന്നു. സിനിമയിൽ നിന്നും കിട്ടുന്ന പണം വെറുതെ ചിലവാക്കി കളയാതെ നല്ല രീതിയിൽ ഉപയോഗിക്കാൻ ദിലീപ് മറ്റുള്ളവരെ പഠിപ്പിച്ചു. സംഘം ചേർന്ന് വലിയ ഭൂമികൾ വാങ്ങി മറിച്ചു വിറ്റ് ലാഭം ഉണ്ടാക്കി അത് പകുത്ത് എടുക്കുക എന്നതായിരുന്നു മലയാളസിനിമക്കാരുടെ റിയൽഎസ്റ്റേറ്റ് സംരംഭം. അതിൽ നടിമാർ വരെ ഉൾപ്പെടുകയും ലാഭമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മുൻപെപ്പോഴോ റിയൽ എസ്റ്റേറ്റ് ബിസിനസിൽ കൂട്ടാളികളുടെ പണംകൊണ്ട് പകുത്ത ഭൂമി തിരികെ ലഭിക്കാതെ വന്നപ്പോൾ അവൾക്ക് ഒരു പണി കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടാവാം. അതായിരിക്കും ദിലീപിനെ ഗൂഡാലോചനയുടെ ഭാഗമാക്കി മാറ്റിയത്.

എന്നാൽ ഒരിക്കലും വിവാഹബന്ധം വേർപെടുത്തി മകളെ ഒപ്പം കൂട്ടി കാവ്യയെ വിവാഹം കഴിച്ചു കേരളത്തിലെ സിനിമാ വ്യവസായത്തിൽ എല്ലാത്തിലും കൈവെച്ച് വിജയിച്ചു നിൽക്കുമ്പോൾ ഇങ്ങനെയൊരു വൃത്തികെട്ട കേസിന്റെ പിന്നാലെ പോകാൻ മാത്രം വിഡ്ഢിയാണ് ദിലീപ് എന്ന് ദിലീപ് എന്ന വ്യവസായത്തെ അറിയുന്ന ആർക്കും വിശ്വസിക്കാൻ കഴിയില്ല. കോടികൾ കൊണ്ട് അമ്മാനമാടുന്ന ദിലീപ് ഒരിക്കലും പൾസർ സുനിക്ക് കൊട്ടേഷൻ നൽകി ആ പണം കൊടുക്കാതെ ഇരിക്കില്ല എന്ന് ആർക്കും മനസ്സിലാകുന്നതാണ്. എന്നെങ്കിലും ദിലീപ് സിനിമയിൽ നിന്നും പിന്മാറുമെന്ന് കരുതിയാവണം ദിലീപിന്റെ വീട്ടിൽ നിന്നും രഹസ്യമായി സംഭാഷണങ്ങളെല്ലാം ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തത്. എല്ലാം തന്റെ കയ്യിലുണ്ടെന്ന് ആദ്യമായി അയാൾ അറിയിച്ചതും ദിലീപിനെ തന്നെയായിരിക്കും.

ദിലീപ് കുറ്റം ചെയ്ത ഒരാളാണെങ്കിൽ അയാൾ റെക്കോർഡ് വാങ്ങിവെച്ച് ബാലചന്ദ്രകുമാറിന് കുറച്ച് പണവും കൊടുത്തയാളുടെ സിനിമയ്ക്ക് തലവെച്ചു കൊടുക്കുകയല്ലേ ചെയ്യുക. തെറ്റ് ചെയ്യാത്ത ദിലീപിന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾക്ക് കാരണക്കാരായ ഓരോരുത്തർക്കും പണി കൊടുക്കണം എന്ന് പറഞ്ഞത് വളരെ സ്വാഭാവികമാണ്. അങ്ങനെയെന്തെങ്കിലും ഒരു പദ്ധതി തയ്യാറാക്കി കൊല്ലാൻ ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ദിലീപ് പ്രതി ആവുന്നുള്ളൂ. കോടതിക്ക് വേണ്ടത് തെളിവുകൾ മാത്രമാണ്. കുടുംബബന്ധം തകർന്നപ്പോഴും മകൾ മീനാക്ഷി ദിലീപ് എന്ന അച്ഛനോടൊപ്പം ഉറച്ചുനിന്നു. സ്വകാര്യ ജീവിതത്തിലെ താളപ്പിഴകൾ ദിലീപ് എന്ന നടനെ ബാധിച്ചില്ല എന്ന് കണ്ടപ്പോഴാണ് ആ വ്യക്തിയെ തളർത്തുവാനായി നടിയെ ആക്രമിച്ച സംഭവം വരുന്നതും അതിലേക്ക് ദിലീപിന്റെ പേര് വലിച്ചിഴക്കുന്നതും.

ജീവിതം സുഗമമായി മുന്നോട്ട് പോകുമ്പോഴാണ് നടിയെ ആക്രമിച്ച കേസിൽ കൊട്ടേഷൻ കൊടുത്തു എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. ഗൂഢാലോചന കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ വളരെ കുറവാണ്. അപ്പോൾ ഈ ഗൂഢാലോചനക്കേസിൽ അണിയറയിൽ ഉള്ളവർക്ക് ആവശ്യം ദിലീപിന് ശിക്ഷ ലഭിക്കുക എന്നതല്ല മറിച്ച് മാനസികമായി തളർത്തി മുഖ്യധാരയിൽ നിന്നും അദ്ദേഹത്തിന് മാറ്റി നിർത്തുകയാണ്.

അതാണ് ദിലീപിനെതിരായ പ്രചരണം ഇത്രയേറെ ശക്തമാക്കുന്നതിന് കാരണം. സംരംഭകത്വവും അഭിനയവും സംഘാടക മികവും ഒത്തുചേർന്ന ഒരു ജനപ്രിയ താരത്തിനോട് മലയാള സിനിമയിലെ മറ്റുള്ളവർക്ക് അസൂയ ഉണ്ടാവും. തിയേറ്ററുടമകൾക്കും നിർമ്മാതാക്കൾക്കും ശത്രുത ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് മുതലാളിമാർക്കും വെറുപ്പ് തോന്നാം. ഇത്തരം സാധ്യതകളെ ഒന്നും കണക്കിലെടുക്കാതെ അതിനെക്കുറിച്ചൊന്നും അന്വേഷിക്കുകയോ ചെയ്യാതെ ദിലീപിനെ മാത്രം വേട്ടയാടുന്നത് അത്ഭുതകരമാണെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top