Movlog

Health

ഭർത്താവിന് കോവിഡ് പോസിറ്റീവ് ആയപ്പോൾ ഭാര്യ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നത് നിർത്തി ! “അല്ല, പൊടിപ്പാലാണ് കൊടുക്കണത്” – ഡോക്‌ടർക്ക് പറയാൻ ഉള്ളത് ഇതാണ്

വളരെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകമിന്ന് കടന്നു പോകുന്നത്. ഇന്ന് വരെ നമ്മൾ കേട്ടിട്ടില്ലാത്ത കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതുകയാണ് നമ്മളിപ്പോൾ. അസുഖത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകുമോ, ഉണ്ടാവുകയാണെങ്കിൽ അത് എന്തെല്ലാമാണ് എന്ന് ഒന്നും ഇപ്പോഴും നമുക്ക് വ്യക്തമായി അറിയില്ല. ഇതിനെക്കുറിച്ച് ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയിൽ പലതും വ്യാജവാർത്തകൾ ആണ് എന്നതാണ് സത്യം. ഇപ്പോൾ ഇതാ കോവിഡ് പോസിറ്റീവായ ഭർത്താവുമായി പ്രൈമറി കോൺടാക്ട് ഉള്ളതിനാൽ കുഞ്ഞിനെ മുലയൂട്ടുന്നത് നിർത്തിയ ഒരു അമ്മയുടെ കഥയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കോവിഡ് ബാധിതയായ ഒരു അമ്മയ്ക്ക് പോലും കുഞ്ഞിനെ മുലയൂട്ടാം എന്ന് വ്യക്തമാക്കുകയാണ് ഡോക്ടർ സുനിൽ. അറിവില്ലായ്മ കാരണം മുലയൂട്ടാൻ ആഗ്രഹമുള്ള ഒരു അമ്മയ്ക്ക് അത് നിഷേധിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും ഡോക്ടർ സുനിൽ പറയുന്നു. കുഞ്ഞ് ജനിച്ച് അഞ്ചാറ് ദിവസം മുലപ്പാൽ നൽകിയെങ്കിലും പിന്നീട് ഭർത്താവ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പൊടി പാൽ നൽകുകയായിരുന്നു. കുഞ്ഞിന് മുലപ്പാൽ കൊടുക്കേണ്ട എന്ന് ആശുപത്രിക്കാർ ആയിരുന്നു അവരോട് പറഞ്ഞത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മുലപ്പാൽ ഇല്ലാതാവുകയും ചെയ്തു.

ലോക ആരോഗ്യ സംഘടനയും, ശിശുരോഗ വിദഗ്ധർ, ഗൈനക്കോളജിസ്റ്റുകൾ അടക്കമുള്ള പ്രൊഫഷണൽ സംഘടനകളെല്ലാം നിർദ്ദേശിക്കുന്നത് കോവിഡ് ബാധിച്ച ഒരു അമ്മയ്ക്ക് പോലും കുഞ്ഞിനെ മുലയൂട്ടാം എന്നാണ്. മാതൃത്വത്തിന്റെ പൂർണത മുലയൂട്ടലിൽ ഒന്നും അല്ലെങ്കിൽ പോലും ആ കുഞ്ഞിന് അമ്മയുടെ മുലപ്പാൽ നിഷേധിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. ഈ വിഷയങ്ങളെക്കുറിച്ച് സംവദിക്കാനായി ഡോക്ടർ ക്ലബ് ഹൗസിൽ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

സുനിൽ ഡോക്ടറുടെ കുറിപ്പ് – “കുഞ്ഞിന് മുലപ്പാൽ മാത്രം അല്ലേ കൊടുക്കണത്?” തുടർച്ചയായ തികട്ടലാണ് നാൽപ്പത്തിയാറ് ദിവസം പ്രായമായ തന്റെ കുഞ്ഞിന് എന്നു പറഞ്ഞ് ക്ലിനിക്കിലെത്തിയ അമ്മയോട് ചോദിച്ചു. “അല്ല, പൊടിപ്പാലാണ് കൊടുക്കണത്” “എന്തേ അങ്ങനെ …?” എന്ന ചോദ്യത്തോടെ അവരെ നോക്കിയപ്പോഴാണ് ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടത്. ” പ്രസവിച്ച് അഞ്ചാറ് ദിവസം മുലപ്പാല് കൊടുത്തു ” “പിന്നെ എന്തു പറ്റി ?” “പിന്നെ എന്റെ ഹസ്ബന്റ് കോവിഡ് പോസറ്റീവ് ആയി.അപ്പോ ഞാൻ പ്രൈമറി കോണ്ടാക്ട് ആയല്ലോ. കുഞ്ഞിന് അതോണ്ട് മുലപ്പാൽ കൊടുക്കേണ്ട എന്ന് ആശുപത്രിക്കാര് പറഞ്ഞു. കൊറച്ചൂസം കഴിഞ്ഞ് നോക്കിയപ്പോ മുലപ്പാൽ ഇല്ലാണ്ടായി ”

കൊച്ചിയിലെ എണ്ണപ്പെട്ട ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഈ കുഞ്ഞിന്റെ ജനനം. ലോകാരോഗ്യ സംഘടനയും ശിശുരോഗ വിദഗ്ധരുടേയും ഗൈനക്കോളജിസ്റ്റുകളുടേയും പ്രൊഫഷണൽ ബോഡീസും എല്ലാം നിർദ്ദേശിക്കുന്നത് കോവിഡ് ബാധിതയായ അമ്മയ്ക്ക് പോലും തന്റെ കുഞ്ഞിനെ മുലയൂട്ടാം എന്നാണ്. അപ്പോഴാണ് ഇങ്ങനെയും ഓരോന്ന് സംഭവിക്കുന്നത്. മാതൃത്വത്തിന്റെ പൂർണത മുലയൂട്ടലിൽ ഒന്നുമല്ല.പക്ഷേ തന്റെ കുഞ്ഞിനെ മുലയൂട്ടാൻ ആഗ്രഹിക്കുന്ന ഒരമ്മയ്ക്ക് യുക്തിസഹമല്ലാത്ത കാരണങ്ങളാൽ അത് നിഷേധിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. അതിനേക്കാൾ കഷ്ടം ആ കുഞ്ഞിന് അമ്മയുടെ മുലപ്പാൽ നിഷേധിക്കപ്പെട്ടതാണ്. എന്തായാലും ഈ വിഷയങ്ങളെപ്പറ്റി ക്ലബ് ഹൗസിൽ ഇന്ന് വൈകീട്ട് ഇൻഫോക്ലിനിക് ക്ലബ്ബിൽ നമുക്ക് സംവദിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top