ലിജോ ജോസ് പെല്ലിശ്ശേരിയുടെ “അങ്കമാലി ഡയറീസ് ” എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നടിയാണ് ആണ് അന്ന രാജൻ .ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ തരംഗമാവാറുണ്ട്. സിനിമയിലേക്ക് ചുവട് വെക്കുന്നതിനു മുമ്പ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി പ്രവർത്തിച്ചിരുന്നു താരം. 2017 ൽ വിജയ് ബാബു ആണ് അന്നയെ “അങ്കമാലി ഡയറീസ് ” എന്ന സിനിമയിലേക്ക് കൊണ്ട് വന്നത് . ഈ സിനിമയിലെ “ലിച്ചി ” എന്ന കഥാപാത്രത്തെ ആണ് അന്ന അവതരിപ്പിച്ചത്. ഇപ്പോഴും ആളുകൾക്കിടയിൽ ലിച്ചി എന്ന പേരിൽ ആണ് അന്ന അറിയപ്പെടുന്നത്. ആന്റണി വർഗീസ് നായകൻ ആയ ചിത്രത്തിലെ നായിക ആയിരുന്നു അന്ന .
പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത “വെളിപാടിന്റെ പുസ്തകം ” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ അന്ന എത്തി . “ലോനപ്പന്റെ മാമോദീസ “,”മധുര രാജ “,”സച്ചിൻ ” എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അന്ന ഏറ്റവും അവസാനം അഭിനയിച്ചത് “അയ്യപ്പനും കോശിയും ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് . പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തിന്റെ നായിക റൂബിയെ ആണ് അന്ന ഈ സിനിമയിൽ അവതരിപ്പിച്ചത് .
പുതിയ പ്രണയം കണ്ടെത്തി എന്ന കുറിപ്പോടെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാത്രി നടത്തിയ ബൈക്ക് യാത്രയുടെ ചിത്രങ്ങളാണ് അന്ന രാജൻ പങ്കു വെച്ചത്. താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തിലേക്ക് ഒഡീഷൻ വഴിയാണ് അന്ന രാജൻ എത്തുന്നത്. 86 പുതുമുഖങ്ങളെ അണിനിരത്തിയ ഒരു ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ “അങ്കമാലി ഡയറീസ്”.