ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്തു സണ്ണിവെയ്നും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് “സാറാസ്”. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ജൂലൈ അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ഒരുപാട് പേരാണ് ചിത്രത്തിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ച നടി വിമല മകളുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്.
എറണാകുളം തേവര സ്വദേശിയാണ് വിമല. നടി അഭിനയിച്ച സിനിമ റിലീസ് ചെയ്തിട്ടും ഇതുവരെ സ്വന്തം ചിത്രം കാണാൻ പോലും വിമലയ്ക്ക് സാധിച്ചിട്ടില്ല. “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലും വിമല അഭിനയിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒരു സംഘടനയുടെയും ഭാഗമല്ല വിമല. മകളുടെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് നടിക്ക് ആവശ്യമുള്ളത്. രണ്ടു പെൺമക്കളുള്ള വിമലയുടെ ഭർത്താവ് നാരായണൻ വർഷങ്ങൾക്കുമുമ്പ് മരിച്ചതാണ്. താമസിച്ചിരുന്ന വീട് വരെ വിറ്റിട്ടാണ് രണ്ടു മക്കളെയും വിമല വളർത്തിയതും വിവാഹം കഴിപ്പിച്ചതും.
വിമലയുടെ മകൾക്ക് കിഡ്നി രോഗം ബാധിച്ചിട്ട് ആറു വർഷങ്ങളായി. ഡയാലിസിസ് ചെയ്യാനുള്ള പണം പോലും ഇപ്പോൾ ഇല്ല. തുടർ ചികിത്സയ്ക്കായി കിഡ്നി മാറ്റി വെക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുകയാണ്. കിഡ്നി നൽകാൻ വിമല തയ്യാറാണെങ്കിലും ഓപ്പറേഷൻ ചെയ്യാൻ ഉള്ള കാശ് ഇവരുടെ കയ്യിൽ ഇല്ല. മറ്റു മാർഗങ്ങൾ ഒന്നും ഇല്ല എന്നും എല്ലാവരും ദയവുചെയ്ത് സഹായിക്കണമെന്ന് വിമല അഭ്യർത്ഥിക്കുന്നു. VIMALA NARAYANAN ACCOUNT NUMBER: 67255098984. IFSC CODE: SBIN0016860 SBI BANK PERUMPILLY NJARAKKAL. GOOGLE PAY: 9995299315