മലയാള മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു കുടുംബ പരമ്പരയാണ് “ചക്കപ്പഴം”. അഞ്ചു വർഷത്തിലേറെയായി മലയാളി ഹൃദയങ്ങൾ കീഴടക്കിയ “ഉപ്പും മുളകും” എന്ന പരമ്പര അവസാനിച്ചതിന്റെ വിഷമത്തിന് അല്പം എങ്കിലും ആശ്വാസം നൽകിയത് “ചക്കപ്പഴം” എന്ന പരമ്പരയാണ്. പതിവ് സീരിയലുകളെ പോലെ കണ്ണീരും പകയും പോരും ഒന്നും ഇല്ലാതെ കുടുംബ ബന്ധങ്ങളുടെ ആഴവും നർമം നിറഞ്ഞ അവതരണവും കൊണ്ട് ശ്രദ്ധേയമായ പരമ്പരയാണ് “ചക്കപ്പഴം”.
2020 ഓഗസ്റ്റ്ൽ ആരംഭിച്ച പരമ്പരയാണ് “ചക്കപ്പഴം”. മലയാളികളുടെ പ്രിയപ്പെട്ട അവതാരക അശ്വതി ശ്രീകാന്ത് അഭിനയരംഗത്തെത്തിയത് ഈ സീരിയലിലൂടെയാണ്. അശ്വതിക്കു പുറമേ ശ്രീകുമാർ, സബിത ജോർജ്, ശ്രുതി രജനികാന്ത്,അർജുൻ സോമശേഖരൻ തുടങ്ങി നിരവധി താരങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുടുംബാംഗങ്ങളെ പോലെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് ഈ താരങ്ങൾ.
അർജുൻ പരമ്പരയിൽ നിന്നും പിന്മാറിയത് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഡാൻസ് സ്കൂളിന്റെ പ്രവർത്തനവും ഷൂട്ടിങ്ങും ഒത്തു പോകാത്തതിനാൽ ആണ് പരമ്പരയിൽ നിന്നും പിന്മാറിയതെന്ന് വെളിപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു. ഈ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയ ആയ താരമാണ് ശ്രുതി രജനികാന്ത്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് ശ്രുതി.
അമ്മയുടെ ആഗ്രഹ പ്രകാരം മൂന്ന് വയസ് മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി നടി ശരണ്യ മോഹന്റെ അമ്മയുടെ ഡാൻസ് സ്കൂളിൽ ആണ് നൃത്തം പഠിച്ചത്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ താരം പങ്കു വെച്ച ഏറ്റവും പുതിയ ചിത്രം കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. നിറവയറുമായുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് ശ്രുതി. താരം ഗർഭിണി ആണോ എന്നും അമ്മയാകാൻ തയ്യാർ ആവുകയാണോ എന്നും നിരവധി കമന്റുകൾ ആണ് ചിത്രത്തിന് കീഴിൽ വരുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു നവവധുവിന്റെ വേഷത്തിലുള്ള ചിത്രങ്ങൾ താരം പങ്കു വെച്ചത്. അന്ന് വിവാഹിതയായോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിറവയറുമായുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്.