മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ് മൃദുല വിജയും യുവ കൃഷ്ണയും. ഇവർ ഒന്നിക്കുന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഒരു പരമ്പരയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത ഇവർ ജീവിതത്തിൽ ഒന്നാവുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കാറുണ്ട് എങ്കിലും ഇതുവരെ അവർ ഒന്നിച്ച് എത്തിയിട്ടുമില്ല. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷപ്പെട്ടിരുന്നു.
ഇഷ്ട താരങ്ങൾ ഒന്നിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും ഇവർ എങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത് എന്ന കൗതുകം ആരാധകർക്ക് ഉണ്ടായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന സീരിയലിലെ നായകൻ ആണ് യുവ കൃഷ്ണൻ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക ആണ് മൃദുല വിജയ്. രണ്ടു ചാനലിലെ നായകനും നായികയും ആയ ഇവർ എങ്ങനെ ജീവിതത്തിൽ ഒന്നിച്ചു എന്ന സംശയത്തിലാണ് ആരാധകർ, എന്നാൽ പരമ്പരയിലെ നായികയും നായകനും ജീവിതത്തിൽ ഒന്നിപ്പിച്ചത് രണ്ടു സീരിയലുകളിൽ അഭിനയിക്കുന്ന രേഖ രതീഷ് ആണ്.
രണ്ടു പരമ്പരകളിലും താരങ്ങളുടെ അമ്മയുടെ വേഷത്തെ അവതരിപ്പിക്കുന്നത് രേഖയാണ്. രേഖ വഴിയാണ് ഇവരുടെ വിവാഹ ആലോചന നടന്നത്. പ്രിയ താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ വിവാഹത്തീയതി പുറത്തു വിടുകയാണ് യുവ കൃഷ്ണൻ. ജൂലൈ മാസത്തിൽ വിവാഹം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇതിനു പിന്നാലെ വിവാഹ സാരി നിർമിക്കുന്ന വീഡിയോ മൃദുല വിജയും പങ്കു വെച്ചു. ഒരുപാട് പേർക്ക് ജോലിയും വരുമാനവും ഇല്ലാത്ത ഒരു പ്രതിസന്ധി ഘട്ടം ആണ് ഇപ്പോൾ, അതിനാൽ വിവാഹത്തിന്റെ പേരിൽ ആർഭാടം കാണിച്ച് സമ്പാദ്യം ദൂർത്തടിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് മൃദുല വ്യക്തമാക്കി. ഒരു ദിവസത്തെ ആഡംബരത്തിനു വേണ്ടി വർഷങ്ങളായി അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത സമ്പാദ്യം ഇല്ലാതാക്കുന്നതിനോട് തങ്ങൾ രണ്ടാൾക്കും യോജിപ്പില്ല എന്നും താരം കൂട്ടിച്ചേർത്തു.