ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് “കുടുംബവിളക്ക് “. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന പരമ്പര ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മ ആയി എത്തുന്നത് സിനിമ താരം മീര വാസുദേവ് ആണ്. ബ്ലസ്സി സംവിധാനം ചെയ്ത “തന്മാത്ര” എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ നായിക ആയി എത്തിയ മീര വാസുദേവ് അവിസ്മരണീയമായ പ്രകടനമാണ് പരമ്പരയിൽ കാഴ്ച വെക്കുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള കെ കെ മേനോൻ ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സിദ്ധാർത്ഥനെ അവതരിപ്പിക്കുന്നത്. സുമിത്രയെയും കുടുംബത്തെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക്.
സുമിത്രയെയും, സിദ്ധാർഥിനെയും, വേദികയെയും പോലെ തന്നെ ശ്രദ്ധേയമാണ് സുമിത്രയുടെ മകളായ ശീതളും മരുമകൾ അനന്യയും. ആദ്യം സുമിത്രയ്ക്കെതിരായ ഇരുവരും ഇപ്പോൾ സുമിത്രയെ പിന്തുണയ്ക്കുന്നവർ ആണ്. ശീതൾ ആയി എത്തുന്ന അമൃത നായരും അനന്യ ആയി എത്തുന്ന ആതിര മാധവും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. താരങ്ങൾ പങ്കു വെക്കുന്ന മനോഹരമായ ചിത്രങ്ങളും ലൊക്കേഷനിലെ രസകരമായ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. കഴിഞ്ഞ ദിവസം “കുടുക്ക്” എന്ന ഡാൻസുമായി നടിമാർ എത്തിയിരുന്നു.
തോർത്തും മുണ്ടും ഒക്കെ ഉടുത്ത് തനി നാടൻ ഗെറ്റപ്പിൽ ആയിരുന്നു ഇവർ നൃത്തം അവതരിപ്പിച്ചത്. ഈ വീഡിയോയ്ക്ക് കീശയിൽ വളരെ മോശം കമന്റുമായി എത്തിയ യുവാവിന് നല്ല കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയാണ് ആതിര മാധവ്. ആ തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും എന്ന് ആയിരുന്നു യുവാവ് കമന്റ് ഇട്ടത്. തോർത്ത് മാറ്റി കളിയ്ക്കാൻ സഹോദരന്റെ അമ്മയോട് പറഞ്ഞാൽ മതിയെന്നും നിങ്ങളുടെ വീട്ടിലെ കളി അല്ല ഇതെന്നും ആയിരുന്നു താരത്തിന്റെ മറുപടി. കമന്റിട്ടയാൾക്ക് മറുപടി നല്കാൻ അമൃതയും എത്തിയിരുന്നു. ചേട്ടന്റെ വീട്ടിൽ ഉള്ളത് പോലെ ആണോ എല്ലാവരും എന്നായിരുന്നു അമൃത ചോദിച്ചത്. മോശം കമന്റിടുന്നവർക്കെതിരെ പ്രതികരിക്കുന്ന നടിമാരെ അഭിനന്ദിക്കുകയാണ് ആരാധകർ.