Movlog

Health

ഭക്ഷണം കഴിച്ച ഉടനെ ബാത്‌റൂമിൽ പോകണം ; ഈ തോന്നൽ ഉണ്ടോ, എങ്കിൽ ശ്രദ്ധിക്കു ! ഒരുപക്ഷെ ഇത്

മനുഷ്യശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. കഴുത്തിന് മുൻവശത്ത് ആയി സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥി ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ ആണുള്ളത്. ഇതിൽ നിന്ന് ടി 4, ടി 3എന്നീ പ്രധാനപ്പെട്ട രണ്ട് ഹോർമോണുകളാണ് ഉൽഭവിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ടി എസ്എച്. തൈറോയ്ഡ് അളവ് കൂടുന്ന അവസ്ഥയിൽ ടിഎസ്എച് കുറവായിരിക്കും. തൈറോയ്ഡ് അളവ് കുറയുന്ന അവസ്ഥയിൽ ഇത് കൂടുതലായിരിക്കും. ശരീരത്തിലെ ഊർജ്ജ വിനയോഗം നിയന്ത്രിക്കുന്ന ഒരു മെറ്റബോളിക് ഹോർമോണാണ് തൈറോയ്ഡ്.

ഇതിന്റെ ശരിയായ അളവ് എല്ലാ ശരീര ഭാഗങ്ങളെയും നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടിയാലും കുറഞ്ഞാലും മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും. തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ ഉറക്കമില്ലായ്മ, ക്ഷീണം, തളർച്ച, മുടികൊഴിച്ചിൽ, സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, വിഷാദ രോഗങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരു ബ്ലഡ് ടെസ്റ്റിലൂടെ തന്നെ തൈറോയ്ഡ് അസുഖം ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. ഇതിന്റെ ചികിത്സയ്ക്ക് ഹോർമോൺ മരുന്നുകളാണ് നൽകുന്നത്. ഈ മരുന്നുകൾക്ക് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവില്ല. വെറും വയറ്റിൽ ആണ് ഈ മരുന്ന് കുടിക്കുന്നത്. മരുന്ന് കഴിച്ച് 8 ആഴ്ചകൾക്ക് ശേഷം വീണ്ടും പരിശോധിച്ചാൽ മാത്രമേ ഡോസ് ശരിയാണോ എന്ന് മനസ്സിലാക്കാൻ കഴിയു.

തൈറോയ്ഡ് ഹോർമോൺ കൂടുതലാകുമ്പോൾ ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥ, എപ്പോഴും വിയർക്കുക, കൈകാലുകൾ വിറക്കുക, നെഞ്ചിടിപ്പ് കൂടുക, വയറിളക്കം, സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രക്തം പരിശോധിച്ചാൽ തന്നെ ഇത് കണ്ടുപിടിക്കാൻ സാധിക്കും. ഇതിലും മരുന്നു തന്നെയാണ് നിൽക്കുന്നത്. ഇതുകൂടാതെ തൈറോയ്ഡ്മായി ബന്ധപ്പെട്ട കണ്ടുവരുന്ന ഒന്നാണ് മുഴകൾ. തൈറോയ്ഡ് കൂടുന്ന അവസരത്തിൽ ചിലർക്ക് തൊണ്ടയുടെ ഭാഗത്ത് മുഴച്ചു നിൽക്കുന്നത് കാണാം. ഗോയിറ്റർ എന്നാണ് ഈ രോഗാവസ്ഥയെ വിളിക്കുന്നത്. ഈ മുഴകൾ കാരണം മറ്റ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സർജറി ചെയ്തു നീക്കം ചെയ്യേണ്ടിവരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top