മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട അന്യഭാഷ താരമാണ് കനിഹ. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കനിഹ, “എന്നിട്ടും” എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി, ജയറാം തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ്. വിവാഹത്തിനുശേഷവും അഭിനയത്തിൽ സജീവമായിട്ടുള്ള കനിഹയ്ക്ക് ഒരു മകനാണ് ഉള്ളത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് വർക്കൗട്ട് വീഡിയോകൾ പങ്കുവെച്ചും താരം എത്താറുണ്ട്. ഇപ്പോഴിതാ മകനും പട്ടിക്കുമൊത്ത് കനിഹ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് . കനിഹയുടെ ശരീരഭാഗങ്ങളെ കുറിച്ച് വളരെ മോശം രീതിയിലുള്ള കമന്റുകൾ ആണ് ചിത്രത്തിന് കീഴിൽ വരുന്നത്. അടിയിൽ ഒന്നും ഇട്ടിട്ടില്ല തുടങ്ങി ആഹാ കണ്ടു മലനിര ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ എന്നിങ്ങനെ മോശം നിറഞ്ഞ ഒരുപാട് കമന്റുകൾ ആണ് എത്തുന്നത്.
ഒരുപാട് പേരാണ് ഇത്തരം കമന്റുകൾക്ക് എതിരെ രംഗത്തെത്തിയത്. സ്വന്തം വീട്ടിൽ ഉള്ളവരോട് ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് പലരും അവരെ ചോദ്യം ചെയ്യുന്നുണ്ട്. ജന്മം കൊണ്ട് തമിഴ് നാട്ടുകാരി ആണെങ്കിലും മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കനിഹ. അത്രയേറെ തന്റെ അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ അവതരിപ്പിച്ചതിൽ വെച്ച് കനിഹയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശ്ശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്.