Movlog

Movie Express

പെൺകുട്ടി ആയതിനു ശേഷം ഒറ്റയ്ക്ക് യാത്രകൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് വെളിപ്പെടുത്തി അഞ്ജലി അമീർ – കാരണം ഇതാണ് !

മലയാള സിനിമയിലെ ആദ്യത്തെ ട്രാൻസ് വുമൺ നായികയാണ് അഞ്ജലി അമീർ. മോഡലിങ്ങിൽ സജീവമായിരുന്ന അഞ്ജലി അമീർ, മമ്മൂട്ടി നായകനായ “പേരന്ബ്” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് അവതരിപ്പിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ജനപ്രിയ റിയാലിറ്റി ഗെയിം ഷോ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ താരം എത്തിയിരുന്നു. അഞ്ജലിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത് ബിഗ്ബോസിലൂടെയാണ്. അഞ്ജലിക്ക് 10 മാസം പ്രായമുള്ളപ്പോഴാണ് അഞ്ജലിയുടെ അമ്മയെ നഷ്ടമായത്. അമ്മയുടെ നഷ്ടം അറിയിക്കാതെയായിരുന്നു അമ്മയുടെ സഹോദരിമാർ അഞ്ജലിയെ വളർത്തിയത്.

ബാല്യം മുതൽ താൻ മറ്റുള്ള ആൺകുട്ടികളെ പോലെയല്ല എന്ന അഞ്ജലി തിരിച്ചറിയുകയായിരുന്നു. അഞ്ജലിയിലെ മാറ്റങ്ങൾ അറിഞ്ഞതോടെ വീട്ടുകാരും അഞ്ജലിയെ പിന്തുണയ്ക്കുകയായിരുന്നു. നാട്ടുകാരെ ഭയന്ന് നാടുവിട്ട അഞ്ജലി ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ന് കാണുന്ന നിലയിൽ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ഒരുപാടുപേർ പിന്തുണക്കാറുണ്ടെങ്കിലും ചിലപ്പോൾ സൈബർ അറ്റാക്ക് നേരിടാറുണ്ട് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിനു താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള അഞ്ജലി അടുപ്പമുള്ള ആളുകൾക്ക് ഒപ്പമാണ് യാത്ര ചെയ്യാറുള്ളത്. അവരോടൊപ്പമുള്ള യാത്ര ഏറെ ആസ്വദിക്കുന്ന അഞ്ജലി ഒരിക്കലും തനിച്ചു പോകാറില്ല എന്ന് വെളിപ്പെടുത്തുകയാണ്. പെണ്ണായതിനുശേഷം അഞ്ജലി ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട കാര്യം അതാണ് എന്നും താരം വ്യക്തമാക്കി. ഇതോടൊപ്പം ഷോപ്പിംഗ് തന്റെ ഒരു ഹോബി ആണെന്നും അഞ്ജലി പറയുന്നു. ചില സ്ഥലങ്ങളിൽ പോയാൽ അവിടെ ഷോപ്പിംഗ് നടത്താൻ ഒന്നുമില്ലെങ്കിലും അവിടെയുള്ളത് വാങ്ങി വരുന്ന പ്രവണതയും ഉണ്ട്. ഒറ്റയ്ക്ക് യാത്ര നടത്താൻ താല്പര്യം ഇല്ലാത്തതിന് അഞ്ജലിക്ക് തന്റേതായ കാരണങ്ങളുണ്ട്. ഈ വർഷം ആദ്യം നടത്തിയ ഹിമാലയൻ യാത്രയെ കുറിച്ചും അഞ്ജലി തുറന്നുപറഞ്ഞു. ഡൽഹി, കാശ്മീർ, കുളു,മണാലി, നേപ്പാൾ എന്നിവിടങ്ങളിലായി മനോഹരമായ ഒരു യാത്രയായിരുന്നു അത് എന്ന് അഞ്ജലി വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top