Movlog

Movie Express

സിനിമാതാരം പൗളി വത്സന്റെ ഭർത്താവും നാടകനടനും ആയ വത്സൻ അന്തരിച്ചു

പ്രമുഖ സിനിമാതാരം പൗളി വത്സന്റെ ഭർത്താവും നാടകനടനും ആയ വത്സൻ അന്തരിച്ചു. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പൗളി വത്സൻ. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ പൗളി വത്സൻ 2008ൽ പുറത്തിറങ്ങിയ “അണ്ണൻ തമ്പി” എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. സിനിമയിൽ പ്രവേശിക്കുന്നതിനു മുമ്പ് നാടകങ്ങളിൽ സജീവമായിരുന്നു പൗളി വത്സൻ . ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ഈ മാ യൗ” എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് കേരള സംസ്ഥാനത്തിന്റെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

പൗളിയുടെ ഭർത്താവ് വത്സൻ ഒരു നാടകനടനും ഗാനരചയിതാവുമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു വത്സൻ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഭർത്താവ് വത്സന്റെ വൃക്ക സംബന്ധമായ രോഗത്തിന്റെ ചികിത്സാ ചിലവിനായി സാമ്പത്തികമായി സഹായിക്കണമെന്ന് പൗളി ആവശ്യപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകൾ വ്യാജമാണെന്നും താൻ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല എന്നും പണം നൽകിയവർക്ക് തിരിച്ച് അയച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി പൗളി രംഗത്തെത്തിയിരുന്നു.

പൗളി വത്സന്റെ കുടുംബത്തിന് കോവിഡ് ബാധിച്ചിരുന്നു. മറ്റു കുടുംബാംഗങ്ങളെല്ലാം രോഗമുക്തരായെങ്കിലും കോവിഡ് മൂലം കടുത്ത ന്യൂമോണിയ ബാധിച്ച വത്സന്റെ നില ഗുരുതരം ആവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10:30 ന് പിവിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളതിനാൽ ഡയാലിസിസും ചെയ്യേണ്ടി വന്നിരുന്നു വത്സന്. നാടകങ്ങളിൽ സജീവമായിരുന്ന വത്സൻ സിനിമപാട്ടുകൾ രചിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top