Movlog

Movie Express

തന്റെ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി വരലക്ഷ്മി ശരത്കുമാർ.

തെന്നിന്ത്യൻ സൂപ്പർ താരം ശരത്കുമാറിന്റെ മകളും, തെന്നിന്ത്യൻ സിനിമകളിൽ സജീവമായിട്ടുള്ള താരമാണ് വരലക്ഷ്മി ശരത്കുമാർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയിട്ടുള്ള വരലക്ഷ്മി, “പോടാ പോടീ ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. സൂപ്പർതാരത്തിന്റെ മകൾ ആയതുകൊണ്ടു തന്നെ സിനിമയിലേക്ക് എളുപ്പം പ്രവേശിച്ച വരലക്ഷ്മി വളരെ കുറച്ചുകാലം കൊണ്ടു തന്നെ തന്റേതായ ഇടം സിനിമയിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വരലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തന്റെ മകനെ പരിചയപ്പെടുത്തുകയാണ് വരലക്ഷ്മി ഈ വീഡിയോയിലൂടെ. വരലക്ഷ്മി യുടെ വീഡിയോയുടെ കുറിപ്പ് വായിച്ച് ആരാധകർ ഞെട്ടുകയായിരുന്നു. വരലക്ഷ്മി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്ന് തന്നെയാണ് അതിനു പ്രധാന കാരണം. എന്നാൽ വീഡിയോ കണ്ടപ്പോഴാണ് ആരാധകർക്ക് കാര്യം പിടികിട്ടിയത്. വളർത്തു മൃഗത്തെ ആണ് വരലക്ഷ്മി മകൻ എന്ന് വിശേഷിപ്പിച്ചത്.

തന്റെ പുതിയ വളർത്തു നായയെ ആണ് വീഡിയോയിലൂടെ വരലക്ഷ്മി ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. ഗുച്ചി വരലക്ഷ്മി എന്നാണ് താരം തന്റെ വളർത്തു നായയ്ക്ക് നൽകിയ പേര്. വളർത്തുനായയുടെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് താരം. വളർത്തുമൃഗങ്ങളോട് വളരെ സ്നേഹവും കരുതലും ഉള്ള ഒരു വ്യക്തിയാണ് വരലക്ഷ്മി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ പ്രിയപ്പെട്ട വളർത്തുനായ മരണപ്പെട്ടതിനെ തുടർന്ന് വികാരനിർഭരമായ ഒരു കുറിപ്പ് താരം പങ്കുവെച്ചിരുന്നു. വരലക്ഷ്മിയുടെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top