തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. 1982ൽ പുറത്തിറങ്ങിയ ” നെഞ്ചങ്ങൾ ” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 45 ഓളം സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. രജനീകാന്തിന്റെയും സുരേഷ് ഗോപിയുടെയും മകളായും നായികയായും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഉള്ള ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു മീന. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ” ദൃശ്യം 2″ ആണ് മീനയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാളം ചിത്രം.
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആയിരുന്നു മീനയും മോഹൻലാൽ. ‘ വർണ്ണപകിട്ട് “, “മിസ്റ്റർ ബ്രഹ്മചാരി”, ” മുന്തിരിവള്ളികൾ തളിർക്കുമ്പോൾ “, ” ഉദയനാണ് താരം”, ” ചന്ദ്രോത്സവം “, ” ദൃശ്യം”, ” നാട്ടുരാജാവ് “, ” ദൃശ്യം 2″, ” ഒളിമ്പ്യൻ അന്തോണി ആദം” തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചത്. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്.
അഭിനയജീവിതത്തിലെ 40 വർഷങ്ങൾ പൂർത്തിയാക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക മീന. ഈ അഭിമാന നിമിഷത്തിൽ മനോഹരമായ ഒരു വീഡിയോ ആണ് ആരാധകർക്കായി പങ്കുവയ്ക്കുന്നത്. നാൽപത് വർഷങ്ങളായി പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്. അഭിനയജീവിതത്തിലെ പുതിയ നാഴികക്കല്ല് പിന്നിടുന്ന മീനയ്ക്ക് നിരവധി സിനിമ മേഖലയിൽ നിന്നും ആരാധകരും സിനിമാപ്രവർത്തകരും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്. 2009 ലായിരുന്നു മീനയുടെ വിവാഹം. വിദ്യാസാഗറാണ് മീനയുടെ ഭർത്താവ്. മീനയുടെ മകൾ നൈനിക അമ്മയുടെ പാത പിന്തുടർന്ന് ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിജയ് നായകനായ “തെരി” എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. വിജയുടെ മകളെ അവതരിപ്പിച്ച നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.