Movlog

Health

കേരളത്തിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി ഉത്തരവായി ! പുതിയ തീരുമാനങ്ങൾ ഇങ്ങനെ

നിലവിലെ ലോക്ക് ഡൗൺ നാളെ അവസാനിക്കാൻ ഇരിക്കവെയാണ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നീട്ടിയ വാർത്ത പുറത്തു വിട്ടത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടെങ്കിലും മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ, രോഗ വ്യാപനം തടയാൻ വേണ്ടി ലോക്ക് ഡൗൺ നീട്ടുകയാണ് സംസ്ഥാന സർക്കാർ. ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ലോക്ക് ഡൗൺ തുടരുമെങ്കിലും കൂടുതൽ ഇളവുകൾ ലഭ്യമാവും എന്ന സൂചനകൾ ആണ് പുറത്തു വരുന്നത്. കോവിഡ് അവലോകന യോഗത്തിൽ ആയിരിക്കും ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുക. കേരളത്തിൽ ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി.

മെയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ നാളെ അവസാനിക്കാൻ ഇരിക്കവെയാണ് പത്തു ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കയർ, കശുവണ്ടി ഫാക്ടറികളിൽ അമ്പത് ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചേക്കും എന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. ചെറുകിട വ്യവസായങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചേക്കുമെങ്കിലും മദ്യശാലകൾ പ്രവർത്തിക്കില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ എത്തിയതിനു ശേഷം മാത്രമേ ലോക്ക് ഡൗൺ പിൻവലിക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top