Movlog

Kerala

ജൂൺ 1 മുതൽ ലോക്ക് ഡൗൺ ഉണ്ടാകുമോ..?മുഖ്യമന്ത്രിയുടെ നിർണ്ണായക അറിയിപ്പ് ഉടൻ .20 ഇളവുകൾ പ്രഖ്യാപിച്ചു

മെയ് 30 നു ശേഷം ലോക്ക് ഡൗൺ വേണമോ എന്ന ആലോചനയിലേക്ക് നീങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇന്ന് മന്ത്രിസഭാ യോഗം ചേർന്നിരിക്കുകയാണ്. ലോക്ക് ഡൗൺ സാഹചര്യത്തെ കുറിച്ചും കോവിഡ് വ്യാപനത്തെ കുറിച്ചും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ സമിതി കോവിഡ് രോഗികളുടെ പ്രതിദിന കണക്കുകളും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പരിശോധിച്ച് അന്തിമ തീരുമാനം ഇന്ന് തന്നെ അറിയിക്കുമെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം 30000ത്തിന് അടുത്ത് എത്തിയിരുന്നു. ഈ ഒരു സാഹചര്യത്തിൽ ലോക്ക് ഡൗൺ വീണ്ടും തുടരണം എന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം. ഇനി ഒരു പക്ഷെ ലോക്ക് ഡൗൺ പിൻവലിച്ചാൽ മദ്യ ശാലകൻ തുറന്നു പ്രവർത്തിക്കുന്നതിന് കുറിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. ഔദ്യോഗിക തീരുമാനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ പുറത്തു വിടുന്നതായിരിക്കും.

തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പലചരക്ക് പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം.മത്സ്യം, മാംസം എന്നിവ വില്പന നടത്തുന്ന കടകൾ ബുദ്ധം, ശനി ദിവസങ്ങളിൽ തുറക്കാവുന്നതാണ്. ഹോം ഡെലിവറി മാത്രം അനുവദിക്കും. ഇലക്ട്രിക്കൽ,പ്ലംബിങ്,പെയ്ന്റിംഗ് കടകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കാം. കെട്ടിട നിർമാണത്തിന് അനുമതിയില്ല. ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ. വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ ബേക്കറികൾ പ്രവർത്തിക്കാൻ പാടുള്ളൂ. തുണിക്കടയും, സ്വര്ണക്കടയും ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴു വരെ പ്രവർത്തിക്കാം.

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് മാറ്റമില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികൾ എടുക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുന്നത്. പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ആണ് വ്യാപകമായി പരിശോധിക്കുന്നത്. തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top