Movlog

Movie Express

വാപ്പച്ചി ഇപ്പോഴും അതിന്റെ പേരിൽ വഴക്ക് പറയാറുണ്ടെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ.

മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആണ് പ്രേക്ഷകരുടെ സ്വന്തം കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയിട്ടും യാതൊരു താരജാഡകളുമില്ലാത്ത മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ജനപ്രീതി നേടിയ താരം ആണ് ദുൽഖർ. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ “സെക്കൻഡ് ഷോ ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു. “ഉസ്താദ് ഹോട്ടൽ”,”എ ബി സി ഡി “,”ചാർളി”,”സോളോ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ആയി മാറുകയായിരുന്നു ദുൽഖർ.

മലയാള സിനിമയും കടന്നു തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടില്ല ദുൽഖർ അങ്ങ് ബോളിവുഡിലും രണ്ടു സിനിമകൾ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തിന് പുറമെ നിർമാണത്തിലേക്കും കടന്ന ദുൽഖർ നിർമിച്ച ആദ്യ ചിത്രമായിരുന്നു 2020 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം “വരനെ ആവശ്യമുണ്ട്”. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്.

ഇപ്പോഴിതാ തന്റെ വാപ്പച്ചിയെ കുറിച്ച് ദുൽഖർ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അടുക്കും ചിട്ടയുടെ കാര്യത്തിൽ കർക്കശക്കാരൻ ആണ് മമ്മൂട്ടി എന്നും അതിനു ഇപ്പോഴും തനിക്ക് വഴക്ക് കിട്ടാറുണ്ടെന്നും തുറന്നു പറയുകയാണ് ദുൽഖർ. വൈദ്യുതി വെറുതെ പാഴാക്കി കളയുന്നത് വാപ്പച്ചിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ് എന്നും അതിനാണ് കൂടുതലും വഴക്ക് ലഭിക്കുക എന്നും ദുൽഖർ പറയുന്നു. ലൈറ്റ് ഓഫ് ആക്കാത്തതിനും എ സി ഓഫാക്കാത്തതിനും ആണ് സ്ഥിരമായി വഴക്ക് കിട്ടുന്നത് എന്നും ദുൽഖർ കൂട്ടിച്ചേർത്തു. വളരെ അടുക്കും ചിട്ടയും ഉള്ള ആളാണ് വാപ്പച്ചി എന്നും തനിക്ക് മാത്രമല്ല അമാലിനും വീട്ടിലെ മറ്റു അംഗങ്ങൾക്കും ഇതിന്റെ പേരിൽ വഴക്ക് കിട്ടാറുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top