Movlog

Kerala

മോശം കമന്റ് ചെയ്തയാളുടെ വായടപ്പിക്കുന്ന മറുപടി നൽകി ഗോപി സുന്ദർ ! എന്നാൽ മുൻ ഭാര്യ ചെയ്തത് കണ്ടോ ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. “ബിഗ് ബി”,”ചാർളി”,”ഉസ്താദ് ഹോട്ടൽ”,”ബാംഗ്ലൂർ ഡെയ്‌സ്”,”1983 “,”പുലിമുരുകൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് ഗോപി സുന്ദർ. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗോപി സുന്ദർ, സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ ലിൽ ചാംപ്സ്‌ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്താറുമുണ്ട്.

ഗോപി സുന്ദറിന്റെയും ഗായിക അഭയ ഹിരണ്മയിയുടെയും പ്രണയവും ബന്ധവുമെല്ലാം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും വക വെക്കാതെ പ്രണയാർദ്രമായ ഒരു ജീവിതം ആസ്വദിക്കുകയാണ് ഇരുവരും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ഇവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. അഭയയുടെ പിറന്നാൾ ദിനത്തിൽ അതിമനോഹരമായ ഒരു ചിത്രം പങ്കു വെച്ചായിരുന്നു ഗോപി സുന്ദർ ആശംസകളുമായി എത്തിയത്. താജ് മഹലിനു മുന്നിൽ ഇരിക്കുന്ന ചിത്രത്തിൽ അഭയയ്ക്ക് 19 വയസ് മാത്രമേ പ്രായമായിരുന്നുള്ളൂ എന്നും ഗോപി സുന്ദർ കുറിച്ചു. മുൻ ഭാര്യ ഈ ചിത്രത്തിനെതിരെ ഷെയർ ചെയ്ത ചിത്രവും കമന്റുകളിൽ നിറയുന്നുണ്ട്

നീയാണ് എനിക്കെല്ലാം എന്നും വാക്കുകളിലൂടെ തന്റെ പ്രണയം വർണിക്കാൻ ആവില്ല എന്നും തന്റെ പ്രണയിനിക്ക് ജന്മദിനാശംസകൾ എന്നായിരുന്നു ഗോപി സുന്ദർ പങ്കു വെച്ചത്. ഒരുപാട് പേരാണ് അഭയയെ ആശംസിച്ച് മുന്നോട്ട് വന്നത്. എന്നാൽ ഇവരെ വിമർശിച്ചും ചില രംഗത്തെത്തി. ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ എന്ന കമന്റ് ആയിരുന്നു ഒരു യുവാവ് ഇട്ടത്. തന്റെ കുറിപ്പിന് മോശം കമന്റ് ഇട്ടയാൾക്ക് തക്കതായ മറുപടി ആയിരുന്നു ഗോപി സുന്ദർ നൽകിയത്. നിന്റെ അച്ഛനോട് ചോദിക്കേടാ എന്നായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്.

ഗോപി സുന്ദറിനെ പിന്തുണച്ച് ഒരുപാട് പേർ മുന്നോട്ട് വന്നിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് അനാവശ്യമായി കൈ കടത്തുന്നവരോട് ഇങ്ങനെ തന്നെ പ്രതികരിക്കണം എന്നായിരുന്നു ആളുകൾ അഭിപ്രായപ്പെട്ടത്. വ്യക്തി ജീവിതത്തിലുപരി സംഗീത ജീവിതത്തിലും ഒരുമിച്ചു പ്രവർത്തിച്ചവർ ആണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും. “2 കൺട്രീസ്”,”ജെയിംസ് ആൻഡ് ആലീസ്”,”ഗൂഢാലോചന”,”വിശ്വാസം അതല്ലേ എല്ലാം”, “നാക്കു പെന്റാ നാക്കു ടാക്ക” എന്നീ ചിത്രങ്ങളിൽ ആണ് ഇവർ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളത്. “ഗൂഢാലോചന” എന്ന സിനിമയിലെ “കോയിക്കോട്” എന്ന ഗാനം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിന് അഭയ ഹിരണ്മയി ആയിരുന്നു ആ ഗാനം ആലപിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top