Movlog

Kerala

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ തീരുമാനങ്ങൾ എല്ലാവരെയും ഞെട്ടിക്കും !

മന്ത്രിസഭാ യോഗം കൈകൊണ്ട ആദ്യ തീരുമാനങ്ങൾ പങ്കു വെക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യ ലഖൂകരണം , ജപ്തി നടപടികൾ ഒഴിവാക്കാനുള്ള പദ്ധതികൾ തുടങ്ങിയ തീരുമാനങ്ങൾ ആണ് ഇവയിൽ സുപ്രധാനം. അതിദാരിദ്യ്ര ലഘൂകരണം നടപ്പിലാക്കാൻ ഉള്ള തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സ്വീകരിച്ചു. ഇതിനായി വിശദമായ സർവേ നടത്തും.ക്ലേശ ഘടകങ്ങൾ നിർണയിച്ച് അത് ലഘൂകരിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടത്തുക. ഇതിന് വേണ്ടി രണ്ടു തദ്ദേശ വകുപ്പ് സെക്രെട്ടറിമാരെ ചുമതലപ്പെടുത്തി.

പാർപ്പിടം എന്നത് മനുഷ്യന്റെ അവകാശം ആയി പ്രഖ്യാപിച്ച സർക്കാർ ആണിത്. അതിനാൽ ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടമാവുന്ന അവസ്ഥ ഒഴിവാക്കാൻ ശാശ്വതമായ നിയമ നിർമാണത്തെക്കുറിച്ച് ആലോചിക്കും എന്ന് മുഖ്യമന്ത്രി മന്ത്രസഭ യോഗത്തിൽ പറഞ്ഞു. ധനകാര്യ അഡീഷണൽ സെക്രെട്ടറി ,അഡീഷണൽ ചീഫ് സെക്രെട്ടറി, ആസൂത്രണ കാര്യാ അഡീഷണൽ സെക്രെട്ടറി,ഒരു വിദഗ്ധ അഭിഭാഷകൻ എന്നിവർ അടങ്ങുന്ന സംഘത്തെ കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15 നകം റിപ്പോർട്ട് നല്കാൻ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ടിന് അനുസരിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക.

ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായം എത്തിക്കും എന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. അതോടൊപ്പം ഗാർഹിക ജോലികളെ ഭാരം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതിയും വാഗ്ദാനം നൽകിയിരുന്നു. വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്ന ഈ പദ്ധതിക്ക് രൂപം നൽകാൻ തീരുമാനിച്ചു. ഇതോടൊപ്പം 20 ലക്ഷം അഭ്യസ്ത വിദ്യർക്ക് തൊഴിൽ നല്കാൻ തുടങ്ങുന്ന പദ്ധതിയുടെ മാർഗ രേഖ തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ സേവനങ്ങൾ ഓൺലൈൻ ആയി വീട്ടുപടിക്കൽ എത്തുന്ന വലിയ ഒരു പദ്ധതിക്ക് തുടക്കം കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ആണ് പദ്ധതിക്ക് അന്തിമ രൂപം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top