മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ. “സാക്ഷ്യം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം പിന്നീട് മൂന്ന് വർഷ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുക്കുകയായിരുന്നു. നായകന്മാർ സൂപ്പര്താരങ്ങളായി വാഴ്ന്നിരുന്ന മലയാള സിനിമയിൽ മികച്ച അഭിനയവും ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും താരപദവി നേടിയെടുക്കാൻ മഞ്ജുവിന് എളുപ്പം സാധിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജുവും ജനപ്രിയ നടൻ ദിലീപുമായുള്ള വിവാഹം.
വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന മഞ്ജു പിന്നീട് ദിലീപുമായി വേർപിരിഞ്ഞതിനു ശേഷമാണ് അഭിനയത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. രോഷം അന്ദ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യു ” എന്ന സിനിമയിലൂടെ രണ്ടാം വരവ് അറിയിച്ച താരത്തിന് പിന്നീട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല. മറ്റൊരു നടിക്ക് വേണ്ടി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ടുണ്ടാകില്ല. ഇരുകയ്യും നീട്ടിയാണ് മലയാളികൾ ലേഡി സൂപ്പർസ്റ്റാറിനെ സ്വീകരിച്ചതിന്. ഒന്നിന് പിന്നാലെ ഒന്നായി മികച്ച കഥാപാത്രങ്ങൾ ഉള്ള സിനിമകൾ ആണ് രണ്ടാം വരവിലും മഞ്ജുവിന് ലഭിക്കുന്നത്.
തിരിച്ചുവരവിൽ വമ്പൻ മേക്കോവറോട് കൂടിയാണ് താരം എത്തുന്നത്. വസ്ത്രധാരണത്തിലും ഹെയർ സ്റ്റൈലിലും മാറ്റങ്ങൾ വരുത്തി വീണ്ടും ചെറുപ്പം ആയിരിക്കുകയാണ് മഞ്ജു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിനു ശേഷം മഞ്ജുവിന്റെ രണ്ടു ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടിക്കൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന “ദി പ്രീസ്റ്റ്”, സണ്ണി വെയ്നും മഞ്ജുവും ഒന്നിച്ച “ചതുർമുഖം” എന്നീ രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയായിരുന്നു. എണ്ണം കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ വീണ്ടും തിയേറ്ററുകൾ പൂട്ടുകയായിരുന്നു.
ഇപ്പോഴിതാ മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തിലുള്ള താരത്തിന്റെ പ്രതികരണം ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 52 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഈ നഷ്ടം ഒരിക്കലും നികത്താൻ ആവില്ല എന്നാണ് മഞ്ജു തന്റെ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നിലവിൽ ഫ്ലവർസ് ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജയചന്ദ്രൻ 150 ഓളം സിനിമകളിൽ സ്വതന്ത്ര മേക്കപ്പ് മാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കൂടി ആയിരുന്ന ജയചന്ദ്രൻ ദീർഘകാലം നടൻ ജയറാമിന്റെ മേക്കപ്പ് മാൻ ആയിരുന്നു. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യൻ ആയിട്ടായിരുന്നു ജയചന്ദ്രന്റെ സിനിമയിലേക്കുള്ള പ്രവേശനം. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി താരങ്ങൾ ആണ് മുന്നോട്ട് വന്നിരിക്കുന്നത്.