Movlog

Kerala

“നായാട്ട്”ൽ മികച്ച പ്രകടനം കാഴ്ച വെച്ച എസ് പി അനുരാധയെ അന്വേഷിച്ച് ആരാധകർ !

കുഞ്ചാക്കോബോബൻ ,ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് “നായാട്ട്”. ദുൽഖർ സൽമാൻ നായകനായ “ചാർലി” എന്ന സിനിമയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രം കോവിഡ് പ്രതിസന്ധികൾക്കു ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചുരുക്കം സിനിമകളിൽ ഒന്നായിരുന്നു. ഒരു ത്രില്ലർ ഗണത്തിൽ ഒരുക്കിയ ചിത്രത്തിൽ ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്. തിയേറ്ററുകളിൽ ഏപ്രിൽ 8 നു റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി മുന്നേറുമ്പോൾ ആയിരുന്നു കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും തീയേറ്ററുകൾ അടച്ചുപൂട്ടിയത്.

ഇതോടെ ചിത്രം തിയേറ്ററിൽ കാണാൻ കഴിയാതെ നിരാശയിൽ ആയ പ്രേക്ഷകർക്കു വേണ്ടി ചിത്രം ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. മെയ് ഒമ്പതിനായിരുന്നു “നായാട്ട്” നെറ്റ്ഫ്ലിക്സ്ൽ റിലീസ് ചെയ്തത്. കുഞ്ചാക്കോബോബൻ, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയ പ്രഗത്ഭ താരങ്ങൾക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും സിനിമയിൽ അഭിനയിച്ചിരുന്നു. ദിലീഷ് ആലപ്പി യമ ഗിൽഗമേഷ് എന്നിവരാണ് ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ പുതുമുഖ താരങ്ങൾ. എസ്പി അനുരാധ ആയി വേഷമിട്ട താരത്തിനെ അന്വേഷിക്കുകയാണ് ആരാധകർ ഇപ്പോൾ.

ഈയൊരു കഥാപാത്രമായി മറ്റൊരു നടിയെയും സങ്കൽപ്പിക്കാൻ കഴിയില്ല എന്നാണ് ആരാധകരുടെ പൊതു അഭിപ്രായം. ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവായ കനികുസൃതിയുടെ അടുത്ത സുഹൃത്ത് ആണ് യമ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ യമ നാടകങ്ങളിൽ സജീവമാണ്. ആദ്യസിനിമയിൽ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. യമയിൽ നിന്നും ഇനിയും നല്ല കഥാപാത്രങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top