Movlog

Movie Express

ഏറ്റവും പുതിയ സന്തോഷ വാർത്ത പങ്കു വെച്ച് നവ്യ നായർ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യനായർ. ആലപ്പി സ്വദേശിയായ നവ്യാനായർ പ്രശസ്ത സംവിധായകൻ കെ മധുവിന്റെ അനന്തരവൾ ആണ്. 2001ൽ പുറത്തിറങ്ങിയ “ഇഷ്ടം” എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നവ്യ നായർ നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. “നന്ദനം” എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും നേടിയെടുത്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം നവ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ മികച്ച നർത്തകി കൂടിയായ നവ്യാനായർ നിരവധി പരിപാടികളും മിനിസ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്.

മുംബൈയിൽ ബിസിനസ് നടത്തുന്ന സന്തോഷ് മേനോനെയാണ് നവ്യ നായർ വിവാഹം കഴിച്ചത്. സായി കൃഷ്ണ ആണ് ഇവരുടെ മകൻ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നവ്യ നായർ ഭർത്താവുമൊത്ത് മുംബൈയിൽ ആയിരുന്നു താമസം. സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഹാസ്യ പരിപാടിയിലൂടെ മിനിസ്ക്രീനിലേക്ക് തിരിച്ചുവന്ന താരം പിന്നീട് പൊതുവേദികളിൽ സജീവമായിരുന്നു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം “ഒരുത്തി” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താൻ ഇരിക്കുകയാണ് നവ്യ നായർ. നവ്യ നായർ കേന്ദ്ര കഥാപാത്രം ആയെത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്ന് ആണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇപ്പോൾ ഇതാ രണ്ടാം വരവിൽ കന്നടയിലും തിളങ്ങാൻ ഒരുങ്ങുകയാണ് നവ്യ നായർ. മലയാളത്തിൽ സൂപ്പർഹിറ്റ് ആയ “ദൃശ്യം 2 ” ന്റെ കന്നഡ പതിപ്പിൽ ആണ് നവ്യ അഭിനയിക്കുന്നത്. മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് കന്നടയിൽ നവ്യ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗം കന്നടയിൽ റീമേക്ക് ചെയ്തപ്പോൾ നായിക ആയെത്തിയത് നവ്യ തന്നെ ആയിരുന്നു. ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രം കന്നടയിലും നിർമിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top