ഫഹദ് ഫാസിൽ നായകനായ “മൺസൂൺ മാൻഗോസ്” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ മേനോൻ. ഐശ്വര്യ മേനോൻ ഒരു മലയാളിയാണെങ്കിലും ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ഈറോഡിൽ ആയിരുന്നു. 2012ൽ പുറത്തിറങ്ങിയ “കാതലിൽ സൊതുപ്പുവത് എപ്പടി” എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തു നിന്നാണ് താരം സിനിമയിലേക്കെത്തുന്നത്.
“ലവ് ഫെലിയർ “, “ആപ്പിൾ പെണ്ണെ “, “ദശവള “, “”വീര”, “തമിഴ് പടം 2 ” തുടങ്ങി നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറുകയായിരുന്നു താരം. ഐടി കമ്പനിയിലെ ഉയർന്ന ജോലി ഉപേക്ഷിച്ചാണ് തനിക്ക് ഇഷ്ടമുള്ള കരിയറായ മോഡലിങ്ങിലും സിനിമയിലേക്കും താരം എത്തുന്നത്.
എൻജിനീയറിങ് ബിരുദധാരിയാണ് ഐശ്വര്യ. “നാൻ സിരിത്താൽ” എന്ന ചിത്രമാണ് അവസാനമായി തീയേറ്ററിൽ പുറത്തിറങ്ങിയ ഐശ്വര്യയുടെ സിനിമ. 2020 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ വൺ മില്യൻ ഫോളോവേഴ്സ് ഉണ്ട്. താരം പങ്കുവെക്കുന്ന മനോഹരമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഐശ്വര്യയുടെ ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ വർക് ഔട്ട് വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. നിരവധി പേരാണ് താരത്തിനെ പിന്തുണച്ചും വീഡിയോ പങ്കുവെച്ചും മുന്നോട്ടുവന്നിരിക്കുന്നത്.