Movlog

Movie Express

സഹോദരിയോടും അമ്മയോടും താരതമ്യം ചെയ്‌ത്‌ പരിഹസിച്ചവരുണ്ട്…സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി താരപുത്രിയുടെ കുറിപ്പ്

ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കീർത്തി സുരേഷ്. പ്രശസ്ത നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ദേശീയപുരസ്കാരം നേടിയ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ തിരക്കേറിയ താരമാണ് . പ്രിയദർശൻ സംവിധാനം ചെയ്ത “ഗീതാഞ്ജലി” എന്ന സിനിമയിലൂടെ നായികയായി എത്തിയ കീർത്തി സുരേഷ് മലയാളത്തിൽ അധികം സിനിമകൾ ചെയ്തില്ലെങ്കിലും തമിഴിലും, തെലുങ്കിലും വലിയ താരം ആവുകയായിരുന്നു. ആദ്യ തെലുങ്ക് ചിത്രം “മഹാനടി”യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കി.

കീർത്തിയുടെ സഹോദരി രേവതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അമ്മയുടെ അത്ര നിറവും സഹോദരിയുടെ സൗന്ദര്യവും ഇല്ലാത്തതിനാൽ ഒരുപാട് പരിഹാസങ്ങൾ താൻ നേരിടേണ്ടി വന്നിരുന്നു എന്ന് രേവതി തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു. ജീവിതകാലം മുഴുവൻ ശരീരഭാരം നിയന്ത്രിക്കുന്നതിനുവേണ്ടി കഷ്ടപ്പെടുകയായിരുന്നു രേവതി. രേവതിയെ കാണാൻ സാധാരണക്കാരെപ്പോലെ അല്ല എന്നും എന്തോ കുഴപ്പം ഉണ്ടെന്നും തോന്നിക്കുന്ന വിധമായിരുന്നു എല്ലാവരുടെയും കുറ്റപ്പെടുത്തൽ. അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി എല്ലാവരും പരിഹസിച്ചപ്പോൾ കൗമാരക്കാരിയായ രേവതിക്ക് സ്വന്തം ശരീരത്തിൽ ആത്മവിശ്വാസം ഇല്ലാതെയായി. ഭർത്താവ് തന്നെ പ്രൊപ്പോസ് ചെയ്തപ്പോഴും തന്നിൽ എന്താണ് അദ്ദേഹം കണ്ടതെന്ന് രേവതി അതിശയിച്ചു.

നിരന്തരമായ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കാരണം സ്വയം വെറുത്തിരുന്ന ഒരു സമയമുണ്ടായിരുന്നു രേവതിക്ക്. വഴിയേ പോകുന്നവർ പോലും സൗജന്യമായി ഉപദേശിക്കുകയും,ഡയറ്റ് പ്ലാനുകൾ പറഞ്ഞുതരികയും ചെയ്യുമായിരുന്നു. സഹോദരിയും അമ്മയും എത്ര സുന്ദരിമാരാണ്, രേവതി എന്താ ഇങ്ങനെ എന്ന് ചോദിച്ചവരും ഉണ്ട്. തന്റെ സൗന്ദര്യത്തെക്കുറിച്ച് ആളുകൾ നിരന്തരം വിലയിരുത്തിയപ്പോൾ തനിക്ക് എന്താണ് കുഴപ്പം എന്ന് മണിക്കൂറുകളോളം കണ്ണാടിക്കുമുന്നിൽ നോക്കി ചിന്തിക്കുമായിരുന്നു രേവതി. തന്റെ ഉള്ളിലെ സൗന്ദര്യം സ്വയം തിരിച്ചറിയാനാവാത്ത അവസ്ഥയായിരുന്നു അപ്പോൾ. എന്നാൽ സഹോദരി കീർത്തി എപ്പോഴും രേവതിയെ പിന്തുണച്ച് കൂടെ നിന്നു. കീർത്തിയെക്കാൾ സുന്ദരി രേവതി ആണെന്ന് സുഹൃത്തുക്കൾ പറയാറുണ്ട് എന്ന് കീർത്തി ചേച്ചിയോട് പറഞ്ഞു ആശ്വസിപ്പിച്ചു. അനിയത്തിയുടെ തമാശ കേട്ട് രേവതി ചിരിക്കുമായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് വളരെ കഴിവുള്ളതും ശക്തയും സുന്ദരിയുമായ പെൺകുട്ടിയാണ് നീ എന്ന് അമ്മ മകൾ രേവതിയോട് പറയുമായിരുന്നു. രേവതിയുടെ ഭർത്താവും ഇതേ വാക്കുകൾ പറയുമായിരുന്നു.

എങ്കിലും സമൂഹത്തിന്റെ നിരന്തരമായ കുറ്റപ്പെടുത്തലും പരിഹാസവും കാരണം തനിക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന് വർഷങ്ങളോളം രേവതി വിശ്വസിച്ചു. ഈ മിഥ്യാ ധാരണയിൽ നിന്നും രേവതിയെ പുറത്തേക്ക് കൊണ്ടുവന്നത് യോഗ ഗുരുവായ താര സുദർശൻ ആയിരുന്നു. താര പുത്രിയുടെ മനസ്സിൽ ആത്മവിശ്വാസം ഉണ്ടാക്കി രേവതിയുടെ ഉള്ളിലെ ശക്തി എന്താണെന്ന് താര കാണിച്ചുകൊടുത്തു. രേവതിയുടെ ഉള്ളിലെ നല്ലവശങ്ങൾ ചൂണ്ടിക്കാണിച്ച് അവൾ സുന്ദരി ആണെന്ന് വിശ്വസിപ്പിച്ചു. ഈ വിശ്വാസം നൽകിയ ഊർജ്ജത്തിൽ ആണ് 20 കിലോ ശരീര ഭാരം കുറയ്ക്കാൻ ആയത് എന്ന് രേവതി പറയുന്നു. ജീവിതത്തിലെ നാഴികക്കല്ലായി മാറിയ ഈ വിജയം എന്റെ യോഗ ആചാര്യയും ഗുരുവുമായ താരാ സുദർശനു സമർപ്പിക്കുന്നു എന്ന രേവതി തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top