Movlog

Movie Express

“സ്റ്റാർ മാജിക് “ൽ എത്തിയ ഡോക്ടർ രജിത് കുമാറിനെ വിമർശിച്ച് പ്രേക്ഷകർ.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മികച്ച റേറ്റിംഗോടെ മുന്നേറുന്ന ഒരു ഗെയിം ഷോയാണ് “സ്റ്റാർ മാജിക്”. സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ഷോയിൽ തമാശകളും രസകരമായ മത്സരങ്ങളുമായി വലിയ ആഘോഷം തന്നെയാണ് നടക്കാറുള്ളത്. പ്രേക്ഷകർ നെഞ്ചിലേറ്റിയ സ്റ്റാർ മാജിക് റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. പാട്ടും തമാശകളും രസകരമായ ഗെയിമുകളും ഒത്തുചേർന്ന സ്റ്റാർ മാജിക് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് ഷോ ആണ്. ലക്ഷ്മി നക്ഷത്ര ആണ് സ്റ്റാർ മാജിക് എന്ന ജനപ്രിയ ഷോ അവതരിപ്പിക്കുന്നത്. ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് ലക്ഷ്മി. ഈ ഷോയുടെ വിജയത്തിന് ലക്ഷ്മിക്കുള്ള പങ്ക് ചെറുതല്ല.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ നോബി മാർക്കോസ്, ബിനു അടിമാലി, അനുമോൾ, തങ്കച്ചൻ, ശ്രീവിദ്യ എന്നിവരെല്ലാം സ്റ്റാർ മാജിക്കിൽ സജീവമാണ്. 250ലധികം എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ഈ പരിപാടി. ഇടയ്ക്ക് സിനിമാതാരങ്ങളും അതിഥികളായി ഷോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ ബിഗ് ബോസ് താരങ്ങളും സ്റ്റാർ മാജിക് എപ്പിസോഡു കളിൽ പങ്കെടുത്തിരുന്നു. ഏറ്റവുമൊടുവിൽ എത്തിയത് പ്രേക്ഷകരുടെ പ്രിയതാരമായ ഡോക്ടർ രജിത് കുമാർ ആണ്. ബിഗ് ബോസിലൂടെ ഏറെ ജനപിന്തുണ നേടിയ താരമായി മാറിയിരുന്നു ഡോക്ടർ രജിത് കുമാർ. ഇപ്പോഴിതാ രജിത് കുമാറിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്. രജിത് കുമാറിനെ വസ്ത്രധാരണമാണ് ഇതിന് കാരണമായത്.

സ്ത്രീകൾ പുരുഷന്റെ വേഷമോ അല്ലെങ്കിൽ പുരുഷൻ സ്ത്രീകളുടെ വേഷമോ അണിയാൻ പാടില്ല എന്ന് രജിത് കുമാർ ഇതിനു മുമ്പ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ മറ്റൊരു ടെലിവിഷൻ ഷോയിൽ സ്ത്രീയുടെ വേഷത്തിൽ രൂപം മാറി അദ്ദേഹം എത്തിയതാണ് വിമർശനങ്ങൾക്ക് കാരണമായത്. വേദിയിൽ സ്കിറ്റ് അവതരിപ്പിക്കുവാൻ ആയി സ്ത്രീവേഷം കെട്ടിയ രജിത് കുമാറിന് നേരെ വിമർശനങ്ങൾ ഉയരുകയാണ്.

മുൻ ബിഗ് ബോസ് താരങ്ങളടക്കം പല പ്രമുഖ വ്യക്തികളും രജിത് കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് താരവും, നടിയും, അവതാരകയുമായ എലീന ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് “എന്റെ അണ്ണാ” എന്ന കുറിപ്പോടെ വീഡിയോ പങ്കുവെച്ചത്. ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് സ്വന്തം നിലപാടുകളും സംസാരശൈലിയും കാരണം ഒറ്റപ്പെട്ടിരുന്നു രജിത്കുമാർ. എങ്കിലും ബിഗ് ബോസിനു പുറത്ത് വലിയ ആരാധക പിന്തുണ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

സ്റ്റാർ മാജിക്കിലേക്ക് പഴയ താരങ്ങളെ വീണ്ടും കൊണ്ട് വരണം എന്ന് ആണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. രജിത് സാറിനെ ഒഴിവാക്കൂ, അനു കുട്ടിയെയും അനു ജോസഫിനെയും നോബി, നവീൻ, ഷിയാസ് എന്നിവരെ തിരിച്ചു കൊണ്ടുവരണമെന്നാണ് ഒരാൾ കമന്റ് ഇട്ടത്. രജിത് കുമാർ തുടരുകയാണെങ്കിൽ ഇനി സ്റ്റാർ മാജിക് കാണില്ല എന്നും ചില പ്രേക്ഷകർ പറയുന്നു. ഇത് ബിഗ് ബോസ് അല്ല അതിലെ പോലെ വർത്താനം പറയാൻ എന്ന് മറ്റൊരാൾ കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top