Movlog

Movie Express

സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ നിറവയറുമായി ആടിത്തിമിർത്ത് പേളി മാണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ അവതാരക ആയി എത്തി മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് പേളി. സ്വാഭാവികമായ അവതരണ ശൈലി കൊണ്ടും നിഷ്കളങ്കമായ സ്വഭാവം കൊണ്ടും മലയാളികളെ കയ്യിലെടുക്കാൻ പേളിക്ക് എളുപ്പം സാധിച്ചു. തനിക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ പ്രത്യേക കഴിവുണ്ട് ഈ താരത്തിന്. ബിഗ് ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥി ആയി എത്തിയ പേളി ഇവിടെ വെച്ചായിരുന്നു നടൻ ശ്രീനിഷിനെ കണ്ടുമുട്ടുന്നത്. ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയത്തിലായ ഇവർ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേളി ഗർഭിണി ആയപ്പോഴും സമൂഹമാധ്യമങ്ങളിൽ അത് വലിയ ആഘോഷമായിരുന്നു. മലയാളികൾ ഇത്രയേറെ ആഘോഷമാക്കിയ ഒരു ഗർഭകാലം മറ്റൊരു താരത്തിനും ഉണ്ടായിട്ടുണ്ടാവില്ല. അത്രയേറെ സ്വീകാര്യത ആണ് പേളിയുടെ ഓരോ വിശേഷങ്ങൾക്കും മലയാളികൾ നൽകുന്നത്. താരത്തിന്റെ ബേബി ഷവർ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പേളിയുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

പേളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹനിശ്ചയം ആയിരുന്നു കഴിഞ്ഞ ദിവസം. റേച്ചൽ മാണിയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കൊച്ചി കളമശ്ശേരിയിലെ ഇവന്റ് സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. റൂബെയ്‌ൻ ബിജി തോമസ് ആണ് റേച്ചലിന്റെ വരൻ. പേളിയെ പോലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ റേച്ചൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി തിളങ്ങുന്നു. ഫാഷൻ ഡിസൈനറായ റേച്ചലിനു സ്വന്തമായി ഒരു ഡിസൈനർ ബ്രാൻഡും ഉണ്ട്.

പാട്ടും, നൃത്തവും, പാർട്ടിയും ഒക്കെയായി വലിയ ആഘോഷമായി ആണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച അതിഗംഭീരമായ ഡാൻസിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടി അമല പോളും ചടങ്ങിൽ സജീവസാന്നിധ്യമായിരുന്നു. നിറവയറുമായി പേളിയും നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ആദ്യം നിന്ന് ഡാൻസ് കളിച്ചിരുന്ന പേളി പിന്നീട് കസേരയിലിരുന്ന് ആയിരുന്നു ഡാൻസ് കളിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top