മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാം ആണ് ഉടൻ പണം. പതിവ് പരിപാടികളിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കി സൂപ്പർ ഹിറ്റായി മാറിയ ഒരു ഷോ ആയിരുന്നു ഉടൻപണം. ആദ്യ രണ്ടു സീസണുകളും ഗംഭീര വിജയം നേടിയതോടെ അണിയറപ്രവർത്തകർ മൂന്നാം സീസണും ആരംഭിക്കുകയായിരുന്നു. മികച്ച സ്വീകാര്യതയാണ് മൂന്നാമത്തെ സീസണും ലഭിച്ചത്. അതിന് മുഖ്യ പങ്കുവഹിക്കുന്നത് പരിപാടിയുടെ അവതാരകരായ ഡെയ്നും മീനാക്ഷിയും ആണ്. നർമ്മം നിറഞ്ഞ അവതാരണം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ജോഡികളാണ് ഡെയ്നും മീനാക്ഷിയും. അടുത്തിടെ നടത്തിയ ഇവരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതീവ സ്റ്റൈലിഷായി ഡെയ്നും മീനാക്ഷിയും എത്തിയ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അവതാരക ജോഡികളിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ജോഡികളാണ് ഡെയ്നും മീനാക്ഷിയും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡി ഡിയും മീനുവും പ്രണയത്തിലാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ ഉടൻ പണത്തിന് 200മത്തെ എപ്പിസോഡിൽ പ്രണയത്തിലാണോ എന്ന പ്രചാരണങ്ങൾ ഇരുവരും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഡെയിൻ ഡേവിസ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് മീനാക്ഷി തുറന്നു പറഞ്ഞു.
പരിപാടിക്കിടെ എടിഎം ഇവരോട് പ്രണയത്തിലാണോ എന്ന് ചോദിക്കുകയായിരുന്നു. എന്നാൽ തന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാളാണ് ഡെയിൻ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള കഥാപാത്രങ്ങളാണ് ഉടൻപണം 3.0യുടെ വേദിയിൽ അവതരിപ്പിക്കുന്നത് കൊണ്ട് ആ കഥാപാത്ര ജോഡികളോട് ഉള്ള ഇഷ്ടമായിരിക്കും പ്രേക്ഷകർക്ക് ഞങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന് തോന്നാൻ കാരണമായതെന്ന് മീനാക്ഷി പറയുന്നു. എന്റെ നല്ലൊരു സുഹൃത്താണ് മീനാക്ഷി എന്നായിരുന്നു ഡെയ്നിന്റെ പ്രതികരണം.