Movlog

Movie Express

മകന് വേണ്ടി ജീവിച്ച ഒരു അമ്മ .. സീമ ജി നായരുടെ ജീവിതകഥ ഇങ്ങനെ.

മലയാള സിനിമയിലും മിനിസ്ക്രീനിലും ഏറെ സജീവമായ താരമാണ് സീമ ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “വാനമ്പാടി” എന്ന പരമ്പരയിലെ അനുമോളിന്റെ ഭദ്ര മാമിയെ മലയാളികൾ മറക്കാനിടയില്ല. ആദ്യം വില്ലത്തി ആയിരുന്നെങ്കിലും പിന്നീട് നന്മനിറഞ്ഞ ഒരു കഥാപാത്രമായി മാറി മലയാളികളുടെ പ്രിയങ്കരിയായി ആയി മാറുകയായിരുന്നു സീമ ജി നായർ. പരമ്പര അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന് ആരാധകരേറെയാണ്. നാടകങ്ങളിലൂടെയാണ് സീമ സിനിമയിലേക്കെത്തുന്നത്. പതിനേഴാം വയസിൽ കൊച്ചിൻ സംഘമിത്രയുടെ “കന്യാകുമാരിയിൽ ഒരു കടങ്കഥ” എന്ന നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് ആയിരത്തിലധികൾ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുള്ള താരം പത്മരാജന്റെ “പറന്നുപറന്ന്” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

“ആശ്ചര്യചൂഡാമണി” എന്ന സിനിമയിലെ വൃന്ദ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സീമ ജി നായർ നേടി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നുംമാറി നിൽക്കുകയായിരുന്നു. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം “മാനസി” എന്ന മെഗാ പരമ്പരയിലൂടെ ആണ് സീമ ജി നായർ വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നത്. അഭിനയ രംഗത്ത് മികച്ച വിജയം നേടിയ താരത്തിന്റെ കുടുംബജീവിതം അത്ര വിജയകരമായിരുന്നില്ല.വിവാഹ മോചിതയായ താരം ഒറ്റയ്ക്കാണ് മകനെ വളർത്തി വലുതാക്കിയത്. മകനു വേണ്ടി ഒഴിഞ്ഞു വെച്ചതാണ് സീമയുടെ ജീവിതം. സീമയുടെ മകൻ ആരോമൽ ബിബിഎക്കാരനാണ്.

മുണ്ടക്കയം സ്വദേശിയായ സീമ തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്ൽ ആണ് സംഗീതം പഠിച്ചത്. അഭിനയ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുമാണ് സീമ ജി നായരുടെ വരവ്. അമ്മ ചേർത്തല സുമതിക്കും സീമയ്ക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. സീമയുടെ സഹോദരി രേണുക ഗിരിജൻ പിന്നണി ഗായികയും സഹോദരൻ മലയാള ചലച്ചിത്ര സംഗീതസംവിധായകനുമാണ്.

മികച്ച ഒരു അഭിനേത്രി മാത്രമല്ല നന്മനിറഞ്ഞ ഒരു മനസ്സിന് ഉടമ കൂടിയാണ് താരം. പ്രശസ്ത സീരിയൽ താരം ശരണ്യയുടെ ചികിത്സാ ചിലവിനായി സീമ നടത്തിയ സജീവപ്രവർത്തനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ 12 വർഷക്കാലമായി തന്നെക്കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന ഒരു ഉത്തമ വ്യക്തി കൂടിയാണ് സീമ. “മേക്ക് വിഷ് ഫൗണ്ടേഷൻ” എന്ന ചാരിറ്റി സ്ഥാപനത്തിന്റെ ആക്റ്റീവ് അംഗമാണ് താരം. അഭിനയത്തിനു പുറമേ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത “രസികരാജാ നമ്പർ വൺ” എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവ് ആയിരുന്നു സീമ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top