കുട്ടിത്തം മാറാത്ത നായിക എന്നാണ് നസ്രിയെ തെന്നിന്ത്യൻ സിനിമാലോകം വിശേഷിപ്പിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ഒരു നടിയുടെ തിരിച്ചുവരവ് ഇത്രയേറെ കാത്തിരുന്നിട്ട് ഉണ്ടാകില്ല. ബാലതാരമായി സിനിമയിലെത്തി വളരെ ചെറിയ പ്രായത്തിൽ തന്നെ നായിക ആയി മാറി തെന്നിന്ത്യൻ സിനിമാലോകത്തെ കീഴടക്കിയ താരമാണ് നസ്രിയ നാസിം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടു നിന്ന നസ്രിയയുടെ തിരിച്ചുവരവിനായി തെന്നിന്ത്യൻ സിനിമ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു.
ഫഹദുമായുള്ള വിവാഹത്തിന് ശേഷം നാലു വർഷത്തെ ഇടവേള എടുത്താണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത “കൂടെ” എന്ന ചിത്രത്തിലൂടെ നസ്റിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. പിന്നീട് അഭിനയത്തിൽ നിന്നും നിർമാണത്തിലേക്ക് ചുവട് വെച്ചു നസ്രിയ. “വരത്തൻ”, “ട്രാൻസ്” എന്നീ ചിത്രങ്ങളിൽ നിർമ്മാതാവായിരുന്നു നസ്രിയ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഒരു നൃത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
90 കളിലെ ഹിറ്റ് ഹിന്ദി ഗാനമായ് “ഒ ഓ ജാനേ ജാന ” എന്ന ഗാനത്തിന് ചുവടു വയ്ക്കുകയാണ് നസ്രിയയും സുഹൃത്തും. നസ്രിയയ്ക്കൊപ്പം നൃത്തം വയ്ക്കുന്ന സുഹൃത്ത് സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയാണ്. “നേരം”, “പ്രേമം” എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ യുവാക്കളുടെ പ്രിയങ്കരനായി മാറിയ സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ.
അൽഫോൻസ് പുത്രന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പ്രേക്ഷകർ തുടങ്ങിയിട്ട് വര്ഷങ്ങളായി. അലീനയും നസ്രിയയും അടുത്ത സുഹൃത്തുക്കൾ ആണ്. അലീനയുടെ വീട്ടിൽ ചടങ്ങുകളിൽ എല്ലാം സജീവ സാന്നിധ്യമാണ് നസ്രിയ. ഒരേ തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞു മനോഹരമായ ചിത്രങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. ഇതിനു മുമ്പും ഇവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.