Movlog

Movie Express

വിവാഹമോചനത്തിന് പിന്നാലെ ചർച്ചയായി ആനിന്റെ വിവാഹം.

ലാൽ ജോസ് സംവിധാനം ചെയ്‌ത്‌ കുഞ്ചാക്കോ ബോബൻ നായകനായ “എൽസമ്മ എന്ന ആൺകുട്ടി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആൻ അഗസ്റ്റിൻ . വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആൻ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന ആൻ അഗസ്റ്റിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. നാളുകൾക്ക് മുമ്പാണ് ആൻ അഗസ്റ്റിനും ജോമോനും വിവാഹമോചിതരായി എന്ന വാർത്തകൾ പ്രചരിച്ചത്. മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകൻ ആണ് ജോമോൻ ടി ജോൺ.

നടിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോൻ ആണ് കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. വിവാഹമോചനത്തിനു പിന്നാലെ ആനിന്റെ അമ്മയുടെ ചില വാക്കുകൾ ഏറ്റു പിടിക്കുകയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ. ഏഴു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇവർ വേര്പിരിയുന്നത്. 2014ലാണ് ജോമോനും ആൻ അഗസ്റ്റിനും വിവാഹിതരായത്. കുറെ നാളായി ഇവർ തമ്മിൽ അകൽച്ച ആയിരുന്നു എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ആനിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ജോമോൻ പറഞ്ഞപ്പോൾ ആനിന്റെ അമ്മ ചോദിച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജോമോന്റെ ആഗ്രഹം കേട്ടപ്പോൾ എത്ര നാളായി തുടങ്ങിയിട്ട് എന്ന മറുചോദ്യമാണ് അമ്മ ചോദിച്ചത്. അമ്മയുടെ ചോദ്യത്തിന് മൂന്നാഴ്ച എന്ന് ജോമോൻ മറുപടി പറഞ്ഞു. മൂന്നാഴ്ച കൊണ്ട് ഒരു പ്രണയം ഉണ്ടാകുമോ എന്നായിരുന്നു അമ്മയുടെ ചോദ്യം. ഇവരുടെ സൗഹൃദം വീണ്ടും തുടർന്നപ്പോൾ അവർക്ക് ഒരുമിച്ച് ജീവിക്കാൻ ആകും എന്ന് എല്ലാവരും തിരിച്ചറിയുകയായിരുന്നു. അങ്ങനെ2014ൽ ഇരുവരും വിവാഹിതരായി.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആൻ എങ്കിലും താരപ്പൊലിമ ഒട്ടും പിറകിലല്ല ജോമോൻ ടി ജോണിന്. നിരവധി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയെടുത്ത മലയാളത്തിലെ മികച്ച സിനിമാട്ടോഗ്രാഫർ ആണ് ജോമോൻ ടി ജോൺ. “ജേക്കബിന്റെ സ്വർഗ്ഗരാജ്യം”, “എന്ന് നിന്റെ മൊയ്തീൻ”, ” ചാർലി”, “ഒരു വടക്കൻ സെൽഫി” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോനാണ്. മലയാള സിനിമ ഏറെ ആഘോഷിച്ച താര വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ പ്രണയവും വിവാഹവും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു. ഇവരുടെ വിവാഹമോചനത്തിന് പിന്നാലെ പഴയ അഭിമുഖങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചാവിഷയം ആവുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top