Movlog

Movie Express

പ്രണയം, വിവാഹം – എല്ലാം മനസ്സ് തുറന്നു സ്വാസിക

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയും ഒട്ടനവധി സിനിമകളിൽ തിളങ്ങിയ നടിയുമായ സ്വാസിക വിവാഹിതയാകുന്നു. “സീത” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കവർന്ന സ്വാസികയ്ക്ക് അടുത്തിടെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. “വാസന്തി” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത്. “സീത” എന്ന ഒറ്റ കഥാപാത്രത്തിലൂടെ സ്വന്തം കുടുംബത്തിലെ അംഗത്തോടെന്ന പോലുള്ള സ്നേഹമാണ് മലയാളികൾക്ക് സ്വാസികയോട്. ഈ പരമ്പരയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം.

അഭിനയത്തിനു പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം. ഇതിനോടകം മലയാളം തമിഴ് തെലുങ്ക് സിനിമകളിലും സ്വാസിക അഭിനയിച്ചുകഴിഞ്ഞു. 2009ൽ പുറത്തിറങ്ങിയ “വൈഗായി” എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. നാദിർഷ സംവിധാനം ചെയ്ത “കട്ടപ്പനയിലെ ഋതിക് റോഷൻ” എന്ന ചിത്രത്തിലെ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷം മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോളിതാ വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് സ്വാസിക പുറത്തുവിട്ടത്.

സ്വാസികയുടെ വിവാഹവാർത്തകൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് . ഇതിനുമുമ്പ് യുവനടൻ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട പല ഗോസിപ്പ് കോളങ്ങളിലും സ്വാസികയുടെ പേര് നിറഞ്ഞുനിന്നിരുന്നു. “മാമാങ്കം” എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപിച്ച ചന്ത്രോത്ത് പണിക്കറിന്റെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക എത്തിയിരുന്നു. ഇതോടെ ആയിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ നടനും എഴുത്തുകാരനും ആയ ബദ്രിനാഥിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കു വെച്ചതോടെ സ്വാസിക വീണ്ടും പ്രണയത്തിലാണെന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇവർ വർഷങ്ങൾക്ക് മുൻപ് സിനിമയിലും ഇപ്പോൾ ഒരു വെബ് സിരീസിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സ്വാസിക ഉടൻ വിവാഹിതയാകുന്നു എന്നും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ അങ്ങനെയൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല എന്ന് താരം വ്യക്തമാക്കി. ബദരീനാഥുമായി വർഷങ്ങൾ മുൻപേയുള്ള പരിചയമാണ് ഉള്ളതെന്നും പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും ഒരുമിച്ചപ്പോൾ ഷൂട്ടിങ് സ്ഥലത്ത് വെച്ച് എടുത്ത ചിത്രമാണ് ഇതെന്നും താരം വ്യക്തമാക്കി. നിലവിൽ ഒരു വെബ് സീരീസിൽ ആണ് ഇവർ ഒരുമിച്ച് അഭിനയിക്കുന്നത്. 10 വർഷം ആയിട്ടുള്ള പരിചയം ഒരു വലിയ സൗഹൃദം ആയിരിക്കുകയാണ് എന്നും തനിക്ക് ഒരുപാട് പിന്തുണ നൽകുന്ന ആളാണ് ബദ്രി എന്നും താരം പറയുന്നു. അതുകൊണ്ടാണ് ഫോട്ടോയ്ക്കൊപ്പം അങ്ങനെ ഒരു കുറിപ്പ് എഴുതിയത് എന്ന് താരം വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top