പൃഥ്വിരാജ് നായകൻ ആയ “വിമാനം ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ദുർഗ കൃഷ്ണ .തനി നാട്ടിൻപുറത്തുകാരിയായ മലയാള സിനിമയിലേക്ക് കടന്നു വന്ന താരം ഇപ്പോൾ ഗ്ളാമർ വേഷങ്ങളിൽ നടത്തുന്ന ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട് .”പ്രേതം 2 “,”കുട്ടിമാമ “,”ലവ് ആക്ഷൻ ഡ്രാമ “,”വൃത്തം “,”കിംഗ് ഫിഷ് ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദുർഗ ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് .മോഹൻലാൽ നായകൻ ആകുന്ന “റാം ” എന്ന സിനിമയിലും ദുർഗ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട് .താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു .
ഇപ്പോൾ ഇതാ കുട്ടിക്കാലത്തെ തന്റെ അനുഭവം താരം പങ്കു വെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ ഉണ്ടായ ഒരനുഭവം ആണ് താരം പങ്കു വെച്ചത് .ഒരു ദിവസം ബസിൽ യാത്ര ചെയ്യുമ്പോൾ വീട്ടിലേക്കൊക്കെ പലഹാരം കൊണ്ട് വരുന്ന ചേട്ടൻ താരത്തിനെ മടിയിൽ ഇരുത്തിച്ചു .ആദ്യമൊക്കെ അയാൾ ശരീരത്തിൽ തൊട്ടപ്പോൾ ഒന്നും മനസിലായില്ല .എന്നാൽ സ്വകാര്യ ഭാഗങ്ങളിലേക്ക് കയ്യുകൾ പോയപ്പോൾ എതിർത്ത് എന്ന് താരം ഓർത്ത് പറയുന്നു . അന്ന് പ്രതികരിക്കാൻ കഴിയാത്തതിലുള്ള ദുഃഖം പങ്കു വെക്കുകയാണ് ദുർഗ കൃഷ്ണ ഇപ്പോൾ .ഒരു പക്ഷെ അന്ന് മാതാപിതാക്കളും അധ്യാപകരും ഇതിനെ കുറിച്ച് പറഞ്ഞു തന്നിരുന്നെങ്കിൽ അന്ന് പ്രതികരിക്കുമായിരുന്നു എന്നും ദുർഗ പറയുന്നു .