2016ൽ പുറത്തിറങ്ങിയ “ആനന്ദം “എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനാർക്കലി മരിക്കാർ. “ആനന്ദം ” എന്ന സിനിമയ്ക്ക് ശേഷം ” വിമാനം “,”അമല”,”ഉയരേ”,” മന്ദാരം”,” മാർക്കോണി മത്തായി ” തുടങ്ങി നിരവധി സിനിമകളിൽ അനാർക്കലി തിളങ്ങി.
അനാർക്കലിയുടെ സഹോദരി ലക്ഷ്മി മരിക്കാർ ബാലതാരമായി മലയാള സിനിമയിൽ എത്തിയിരുന്നു. “നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്” എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളുടെ വേഷം അവതരിപ്പിച്ചത് ലക്ഷ്മി മരിക്കാർ ആയിരുന്നു. ജയറാം ,വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തിയ “മാർക്കോണി മത്തായി” എന്ന സിനിമയിൽ അതിഥിതാരമായി അനാർക്കലി എത്തിയിരുന്നു.
സിനിമയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും ഏറെ സജീവമാണ് താരം. ഗ്ലാമർ ഔട്ട്ഫിറ്റിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ആകാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം, ആരാധകരോട് സംവദിക്കാറും ഉണ്ട്.
തുറന്നു പറച്ചിലുകളും ശക്തമായ നിലപാടുകളും കൊണ്ട് തന്നെ ട്രോളൻമാരുടെ ഇഷ്ട കഥാപാത്രമാണ് അനാർക്കലി. തന്റെ ഉറച്ച നിലപാടുകളാണ് അനാർക്കലിക്ക് ആരാധകരെയും വിമർശകരെയും നേടിക്കൊടുത്തത്. താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന താരത്തിന് പ്രസ്താവനയും സമൂഹമാധ്യമങ്ങളിൽ ചർച്ച ആവാറുണ്ട്.
ഇത്തരത്തിലുള്ള താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ലൈവ് വന്ന താരത്തോട് ബിക്കിനി ഫോട്ടോഷൂട്ട് നെക്കുറിച്ച് ചോദിച്ച ആളോട് താരം നൽകിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബിക്കി ഷൂട്ട് എന്തായാലും ചെയ്യുമെന്നും ഒന്ന് ഷേപ്പ് ആവാൻ കാത്തിരിക്കുകയാണ് എന്നുമായിരുന്നു താരത്തിന്റെ മറുപടി. ഫോട്ടോഷൂട്ടുകളിലെ നിറസാന്നിധ്യമായ അനാർക്കലി സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത #wehavelegs എന്ന ക്യാമ്പെയ്നിന്റെ ഭാഗമായിരുന്നു. അനാർക്കലിയുടെ ഗ്ലാമറസ് ചിത്രങ്ങൾക്ക് നേരെ സദാചാര ആക്രമണവും ഉണ്ടാകാറുണ്ട്. ഇവർക്ക് തക്ക മറുപടിയും താരം നൽകാറുണ്ട്.