ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ശ്രദ്ധനേടിയ താരങ്ങളാണ് റോബിൻ രാധാകൃഷ്ണനും ദിൽഷ പ്രസന്നനും. ഇരുവർക്കും നിരവധി ആരാധകരും ഉണ്ടായിരുന്നു. എന്നാൽ ബിഗ്ബോസ് വച്ചു തമ്മിലുണ്ടായിരുന്ന സൗഹൃദം പുറത്തിറങ്ങിയപ്പോൾ ഇവർ മുന്നോട്ടു കൊണ്ടുപോയി ഇല്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസം ആയിരുന്നു റോബിനും ആയി യാതൊരു ബന്ധവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ദിൽഷ എത്തിയത്. അതിനെ തുടർന്ന് വലിയ സൈബർ തന്നെയായിരുന്നു ദിൽഷയ്ക്ക് നേരിടേണ്ടി വന്നിരുന്നതും. ബിഗ്ബോസിൽ തിരിച്ചെത്തി ഡിഗ്രേഡ് ചെയ്യുകയും മോശം രീതിയിൽ സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു.
ഇനി തുടർന്ന് റോബിന്റെ ഫാൻസുകാരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒക്കെ വലിയ രീതിയിലുള്ള സൈബർ ആ ക്ര മ ണ ങ്ങ ൾ ആയിരുന്നു ഉയർന്നു വന്നിരുന്നത്. ഇപ്പോഴിതാ ദിൽഷ ഇതിനെതിരെ പ്രതികരിക്കുകയാണ്. ഒരു വീഡിയോയുമായാണ് വീണ്ടും ദിൽഷ എത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇനി ഞാൻ ഇക്കാര്യത്തെപ്പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് വിചാരിച്ചിരുന്നതല്ല. പക്ഷേ ഞാൻ അന്ന് പറഞ്ഞ ചില കാര്യങ്ങൾ പലർക്കും വേദന തോന്നുന്നതായി എനിക്ക് തോന്നി. ഞാൻ പലരെയും ഹേർട്ട് ചെയ്തതായി എനിക്ക് തോന്നി. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വീഡിയോയും ഞാൻ വരുന്നത്.
നിങ്ങൾ എല്ലാവരും എന്നോട് ചോദിച്ചു എന്തിനാണ് ആ സൗഹൃദം അവസാനിപ്പിക്കുന്നത് എന്ന്. നിങ്ങളെപ്പോലെ തന്നെ ആ സൗഹൃദം അവസാനിപ്പിക്കാൻ എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പക്ഷേ എനിക്ക് മുൻപിൽ വെച്ച ഒരു ഓപ്ഷൻ എന്നത് ഒന്നുകിൽ വിവാഹം അല്ലെങ്കിൽ ഒന്നുമില്ല എന്നതായിരുന്നു. സൗഹൃദം എന്നൊരു ഓപ്ഷൻ എനിക്ക് മുൻപിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് ഇത് അവസാനിപ്പിക്കാനേ നിർവാഹമുള്ളൂ. ഇപ്പോൾ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുന്ന സാഹചര്യം അല്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അതുപോലെതന്നെ ഞാനെന്ന് പണത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
നിങ്ങൾക്ക് അറിയില്ല എനിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വന്ന മെസ്സേജുകൾ എന്തായിരുന്നു എന്ന്. നീ രണ്ടുപേരെ പറ്റിച്ച രൂപയാണ് നിന്റെ കയ്യിൽ ഉള്ളത് എന്ന് ചില ആളുകൾ എന്നോട് പറഞ്ഞത്. ഇതിലും മോശമായ മെസ്സേജുകളും എനിക്ക് വന്നിട്ടുണ്ട്. ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി കുറച്ചു ദിവസം കഴിയുന്നതുവരെ വല്ലാതെ വിഷമത്തിലായിരുന്നു. ഇതൊക്കെയാണ് എന്നെ വല്ലാതെ വേദനയിൽ ആക്കിയത് എന്നും ദിൽഷ പറയുന്നുണ്ട്.