ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ അവസാനഘട്ടം കഴിഞ്ഞിട്ടും വാർത്തകൾക്ക് യാതൊരു പഞ്ഞവും ഇല്ല എന്നതാണ് സത്യം. ഇപ്പോഴും ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് റോബിനും അതുപോലെതന്നെ ദിൽഷയുമാണ്. ബിഗ് ബോസ് ഗെയിം പൂർണമായി അവസാനിച്ചെങ്കിലും ഇവരുടെ സൗഹൃദവും പ്രണയവിവാദവും ഒന്നും തന്നെ മാറിയിട്ടില്ല എന്നതാണ് സത്യം. പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ ആയിരുന്നു ഇവരെ രണ്ടുപേരെയും കണ്ടിരുന്നത്. എന്നാൽ അടുത്ത സമയത്ത് ഒരു വീഡിയോയിൽ ദിൽഷ തനിക്ക് റോബിനും ആയി ഒരു സൗഹൃദവും ഇല്ല എന്നും വിവാഹത്തിന് ഇപ്പോൾ തയ്യാറല്ല എന്ന് ഒക്കെ തുറന്നുപറയുന്നു.
അതോടെ റോബിന്റെ ആരാധകർ പോലും ദിൽഷക്കെതിരെ ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് റോബിൻ പ്രതികരിക്കുകയാണ് ഒരു അഭിമുഖത്തിൽ ദിൽഷയെ കുറിച്ച് പറയുക ആണ് റോബിൻ. എന്നെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത ഒരു വ്യക്തിയാണ്. നല്ലൊരു ലൈഫ് പുള്ളിക്കാരിക്ക് ഞാൻ ആശംസിക്കുന്നു. അതോടൊപ്പം എല്ലാ സ്വപ്നങ്ങളും നടക്കട്ടെ എന്നു ഞാൻ പറയുന്നു.
നല്ല ഒരു വ്യക്തി ഭാവിയിൽ വരട്ടെ എന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു എന്നായിരുന്നു റോബിന്റെ വാക്കുകൾ. പ്രേക്ഷകരോടെ എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ അവർക്ക് കൊടുക്കാൻ ഉള്ള മെസ്സേജ് എന്താണെന്ന് ചോദിച്ചപ്പോൾ റോബിൻ മറുപടി പറഞ്ഞു ജീവിതത്തിൽ ഒരുപാട് ആഗ്രഹമുള്ള പലരും ഇന്ന് ഇപ്പോൾ ഡൗൺ ആയിട്ട് ഇരിക്കുന്നുണ്ടാവും.
നിങ്ങൾ ആദ്യം ചെയ്യേണ്ടത് ജീവിതത്തിൽ ഇതൊക്കെ നടക്കുന്നുണ്ട് എന്ന് ആദ്യം നിങ്ങൾ അംഗീകരിക്കുകയാണ് വേണ്ടത്. അതോടൊപ്പം വിശ്രമം എടുത്ത് നിങ്ങളുടെ എനർജി സേവ് ചെയ്യുക. വളരെ ശക്തിയോടെ നിങ്ങൾ തിരിച്ചു വരിക. എന്നിട്ട് നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുള്ള ഏറ്റവും ചെറിയ ഉദാഹരണമാണ് ഞാൻ. ജീവിതത്തിൽ ഓരോ അടി കിട്ടി ഞാൻ വീഴുമ്പോഴും ഞാൻ എഴുന്നേല്ക്കും എന്നൊരു ആത്മവിശ്വാസമാണ് എന്നെ ഇതുവരെ ഇവിടെ എത്തിച്ചിട്ടുള്ളത് എന്നു റോബിൻ പറയുന്നുണ്ട്. ദിൽഷയുടെ വീഡിയോയ്ക്ക് മറുപടിയായി ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റും റോബിൻ പങ്കുവെച്ചിരുന്നു. സന്തോഷത്തോടെ ഇരിക്കു. ബഹുമാനം മാത്രമേ ഉള്ളൂ. എല്ലാ ആഗ്രഹങ്ങളും സാധ്യമാകട്ടെ ജീവിതത്തിൽ വിജയം ആശംസിക്കുന്നു നൽകിയ നല്ല ഓർമ്മകൾക്കും സപ്പോർട്ട് നന്ദി.