Movlog

Movie Express

എനിക്ക് അങ്ങനെ എല്ലാരുമായി കണക്റ്റ് ആകാറില്ല – എന്നാൽ ആ നടിയോട് അങ്ങനെ തോന്നി!

മികച്ച ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിനായകൻ. മലയാളത്തിൽ ഹാസ്യ രംഗങ്ങളിലൂടെ എത്തിയ വിനായകൻ പിന്നീട് കഥാപാത്രറോളുകളിലേക്ക് ചേക്കേറുകയായിരുന്നു. കമ്മട്ടിപ്പാടം പോലുള്ള ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് താരത്തിന് പ്രകടിപ്പിക്കുവാൻ സാധിച്ചിരുന്നു. അടുത്ത സമയത്ത് ആയിരുന്നു വിനായകൻ ഒരുത്തീ എന്ന ചിത്രത്തിൻറെ പ്രമോഷൻ സംബന്ധിച്ച് ഒരു പ്രേസമീറ്റിൽ എത്തിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷം താരം തിരികെ എത്തുന്ന ചിത്രമാണ് ഒരുത്തി എന്ന ചിത്രം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ഈ അഭിമുഖത്തിൽ സ്ത്രീകളെപ്പറ്റിയും മറ്റും വിനായകൻ വളരെ വിമർശനാത്മകമായ രീതിയിലായിരുന്നു സംസാരിച്ചത്.

മീറ്റു ആരോപണത്തെപ്പറ്റിയും മറ്റും ചോദിച്ചപ്പോൾ താൻ പത്ത് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുടെയെല്ലാം സമ്മതത്തോടെയായിരുന്നു ആ ബന്ധം ഉണ്ടായത് എന്നും ഒരു സ്ത്രീയോട് അവരുടെ സമ്മതം ചോദിച്ചതിനു ശേഷം മാത്രമേ ബന്ധപെടുകയുള്ളൂ എന്നൊക്കെ ആയിരുന്നു വിനായകൻ പറഞ്ഞിരുന്നത്. സെറ്റിലെത്തിയാൽ ആരോടും വലിയ രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തിയല്ല. അഭിനയിക്കുക അതിനു ശേഷം തിരികെ പോവുക അത് മാത്രമാണ് തനിക്ക് ഉള്ളത്. ആരോടും കൂടുതൽ സംസാരിക്കുവാൻ താൻ പോവില്ല. നവ്യാ നായരോടെ മാത്രമല്ല ആരോടും വലുതായി സംസാരിക്കുന്ന വ്യക്തി അല്ല താൻ. അങ്ങനെ തന്നെ കണ്ടമാത്രയിൽ തന്നെ ഒരു അടുപ്പം തോന്നിയത് ശ്രേയ റെഡ്ഡി എന്ന തമിഴ് നടിയോട് ആണ്. ഒരു തമിഴ് സിനിമയിൽ അഭിനയിച്ച വ്യക്തിയായിരുന്നു ശ്രേയ റെഡി. ആദ്യമായി സെറ്റിൽ ചെന്ന് ഇറങ്ങിയ സമയത്ത് തനിക്ക് കുറേ കാലങ്ങൾക്കു മുൻപേ പരിചയമുള്ള ഒരു സുഹൃത്തിനെ പോലെ ആയിരുന്നു തോന്നിയത്.

അങ്ങനെ തനിക്ക് മറ്റാരോടും തോന്നിയിട്ടില്ല എന്നു വിനായകൻ പറയുന്നു. ഇത്
നവ്യാ നായരും തുറന്നു പറഞ്ഞിരുന്നു ഒരു ഗുഡ് മോർണിംഗ് ഗുഡ് നൈറ്റിനും അപ്പുറം പ്രത്യേകിച്ച് സംസാരം ഒന്നും വിനായകനോട് നടന്നിട്ടില്ല എന്നും അതോടൊപ്പം പല കാര്യങ്ങൾ വിനായകൻ അഭിമുഖത്തിൽ പറയുന്നുണ്ട്. കേരളത്തിലെ തന്നെ ഒരു പ്രമുഖ സൂപ്പർ നടന്റെ ചിത്രത്തിന് തിയേറ്ററിൽ ആളുകൾ ഇല്ലാത്ത ഒരു അവസ്ഥ വന്നിരുന്നുവെന്നും അതിനാണ് പിന്നീട് ഒന്നരക്കോടി ലഭിച്ചു എന്ന് പറഞ്ഞത് എന്നൊക്കെയായിരുന്നു പറഞ്ഞത്. വളരെ വിമർശനാത്മകമായ രീതിയിലായിരുന്നു താരം സംസാരിച്ചിരുന്നത്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി.

നവ്യ നായർക്കൊപ്പം വെള്ളിത്തിര, ചതിക്കാത്ത ചന്തു, എന്നീ ചിത്രങ്ങളിലെല്ലാം പ്രധാനവേഷത്തിൽ തന്നെയായിരുന്നു വിനായകൻ എത്തിയിരിക്കുന്നത്. അതിനുശേഷം നവ്യക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമാണ് ഒരുത്തി എന്ന ചിത്രം. എന്നിട്ടും ഇവർ തമ്മിൽ ഒരു സൗഹൃദം ഉണ്ടായിരുന്നില്ല എന്നും ഒരുത്തി ചെയ്യുന്ന ചിത്രത്തിലാണ് ആദ്യമായി കൂടുതൽ സമയം സംസാരിക്കുന്നത് എന്നൊക്കെയാണ് വിനായകൻ പറയുന്നത്. അത് തന്റെ സ്വഭാവമാണെന്നും വിനായകൻ പറയുന്നത്. ജീവിതത്തിലും ആരുമായും പെട്ടെന്ന് അടുക്കുന്ന ഒരു വ്യക്തിയല്ല താനെന്നും വിനായകൻ തുറന്നു പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top