Movlog

Movie Express

വിവാഹ ദിവസം മറ്റൊരു നടിയും ചെയ്യാത്ത കാര്യം ചെയ്ത് ആലിയ ബട്ട് ! ഞെട്ടിച്ചെന്നു വിമർശകർ വരെ പറഞ്ഞ സംഭവം

നെപ്പോട്ടിസത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരങ്ങൾ ആണ് രൺബീർ കപൂറും, ആലിയ ഭട്ടും. ബോളിവുഡിലെ ഇതിഹാസ താരം ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകൻ ആണ് രൺബീർ കപൂർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ഡാനിന്റെയും ഇളയ മകളാണ് ആലിയ ഭട്ട്. താരകുടുംബത്തിൽ ജനിച്ചത് ആണെങ്കിലും സ്വന്തമായി ബോളിവുഡിൽ ഇടം കണ്ടെത്തിയ താരങ്ങൾ ആണ് ഇരുവരും.

1999ൽ “സംഘർഷ്” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആലിയ ഭട്ട്, കരൺ ജോഹർ സംവിധാനം ചെയ്ത “സ്റ്റുഡന്റ് ഓഫ് ദ ഇയർ” എന്ന ചിത്രത്തിൽ 2012ലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് “ടു സ്റ്റേറ്റ്”, “ഡിയർ സിന്ദഗി”, “ബദ്രിനാഥ് കി ദുൽഹനിയ”, “ഹൈവേ”, “ഉടുത്ത പഞ്ചാബ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഇടം നേടാൻ ആലിയയ്ക്ക് സാധിച്ചു. മികച്ച അഭിനയത്തിന് നിരവധി തവണ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ആലിയ.

“സാവരിയ ” എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രൺബീർ കപൂർ എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുമായിരുന്നു. രണ്ടാമത്തെ ചിത്രമായ “ബച്ചനെ ഏ ഹസീനൊ” എന്ന സിനിമയിലെ നായിക ദീപികയുമായുള്ള രൺബീറിന്റെ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് കത്രീനയുമായുള്ള പ്രണയവും വാർത്തകളിൽ ഇടം പിടിച്ചു. ഏറ്റവുമൊടുവിൽ ആലിയയുമായുള്ള പ്രണയം ആണ് ഇപ്പോൾ വിവാഹം എത്തിനിൽക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി പ്രണയത്തിൽ ആണ് രൺബീറും ആലിയയും. ബോളിവുഡിലെ ക്യൂടെസ്റ്റ് കപ്പിൾ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ഇവർ വിവാഹിതർ ആയിരിക്കുകയാണ്. സിനിമയിൽ വന്ന കാലം മുതൽക്കേ രൺബീറിനോട് ക്രഷ് തോന്നിയിട്ടുള്ള കാര്യം ആലിയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അന്ന് രൺബീറിന് മറ്റു പല പ്രണയ ബന്ധങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ തന്റെ ക്രഷിനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ആലിയ.

അവധിക്കാല ആഘോഷങ്ങളിലും പൊതുവേദികളിലും ഇവർ ഒന്നിച്ച് എത്തിയതോടെ ആണ് ഇവരുടെ പ്രണയ വാർത്തകൾ ഗോസിപ്പുകളിൽ ഇടം പിടിച്ചത്. ഏപ്രിൽ 14ന് ആയിരുന്നു ആരാധകലക്ഷങ്ങൾ കാത്തിരുന്ന ആ താരവിവാഹം. വ്യാഴാഴ്ച മുംബൈയിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ ആലിയ ബട്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ ആലിയയുടെ മേക്കപ്പാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

വിവാഹത്തിൽ മേക്കപ്പിട്ടും ആഭരണങ്ങൾ അണിഞ്ഞും ആണ് നവവധു എത്താറുള്ളത്. ഇതിൽ നിന്ന് വിപരീതമായി വളരെ വ്യത്യസ്തമായി യാതൊരു മേക്കപ്പില്ലാതെ ആയിരുന്നു ആലിയ വിവാഹത്തിനെത്തിയത്. നോ മേക്കപ്പ് ലുക്ക് എന്ന് വിളിക്കുന്ന വളരെ മിതമായിട്ടുള്ള ,മിനിമൽ മേക്കപ്പ് ആണ് ആലിയ വിവാഹത്തിന് ചെയ്തത്.വളരെ മിനിമൽ ആയിട്ടുള്ള മേക്കപ്പ് ആയിരുന്നു സ്വന്തം വിവാഹത്തിന് ആലിയ ചെയ്തത്.

നിരവധി പേരാണ് ആലിയയുടെ നോ മേക്കപ്പ് ലുക്ക് അഭിനന്ദിച്ച് രംഗത്തെത്തിയത്. മുംബൈയിലെ ബാന്ദ്രയിലെ വിവാഹചടങ്ങിൽ ബോളിവുഡിലെ താരങ്ങളും രൺബീറിന്റെ കുടുംബവുമായ കരീന കപൂർ, സെയ്ഫ് അലിഖാൻ, കരിഷ്മ കപൂർ എന്നിവറം സുഹൃത്തുക്കളായ കരൺ ജോഹർ അടക്കമുള്ളവരും പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്നത് ആലിയ ഭട്ടിന്റെ വിവാഹ ആഘോഷ ചിത്രങ്ങളാണ്.

അൺകട്ട് ഡയമണ്ടും മുത്തുകളും പതിപ്പിച്ച സഭ്യാസചി ഹെറിറ്റേജ് ജ്വല്ലറി ആണ് ആലിയ വിവാഹത്തിൽ ധരിച്ചത്. ആലിയയുടെ മംഗൾ സൂത്രയിൽ കറുത്ത മുത്തുകളും സ്വർണ ചെയിനും ഉണ്ടായിരുന്നു. ഇൻഫിനിറ്റി ചിഹ്നമുള്ള ടിയർ ഡ്രോപ്പ് ഡയമണ്ട് പെൻഡന്റും ആലിയ ധരിച്ചിരുന്നു. സഭ്യാസചിയിൽ തിളങ്ങിയ ആലിയയുടെ വിവാഹ വേഷങ്ങളും ചിത്രങ്ങളും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top