Movlog

Movie Express

സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി ഡയലോഗ് പറയാൻ പേടി തോന്നിയ അനുഭവം പങ്കു വെച്ച് രതീഷിന്റെ മകൻ പത്മരാജ് രതീഷ്!

മലയാള സിനിമയുടെ സൂപ്പർതാരമാണ് സുരേഷ് ഗോപി. പോലീസ് വേഷത്തിൽ തീപാറുന്ന ഡയലോഗുകളും മാസ് രംഗങ്ങളുമായി മലയാളികളെ കോരിത്തരിപ്പിച്ച താരം ആണ് സുരേഷ് ഗോപി. ഒരു നീണ്ട ഇടവേളക്ക് ശേഷം “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ താരം ഇന്ന് മലയാള സിനിമയിൽ സജീവമാണ്. മികച്ച ഒരു അഭിനേതാവ് മാത്രമല്ല അതിലും തികഞ്ഞ ഒരു മനുഷ്യ സ്നേഹിയാണ് സുരേഷ് ഗോപി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിട്ട് ഉള്ള താരം തന്റെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ആയിരുന്നു രാഷ്ട്രീയത്തിലേക്ക് കടന്നത്. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചു. എങ്കിലും വിമർശനങ്ങൾ ഒന്നും വകവയ്ക്കാതെ പല സേവനങ്ങളുമായി മുന്നോട്ടു പോവുകയാണ് സുരേഷ് ഗോപി. അടുത്തിടെ ലോട്ടറി വിൽക്കുന്ന ഒരു മുത്തശിയെ സഹായിച്ചു കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു സുരേഷ് ഗോപി.

ഇപ്പോഴിതാ തൃശൂരിൽ നടന്ന സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആണ് അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ നടൻ രതീഷിന്റെ മകനും യുവനടനുമായ പത്മരാജ് രതീഷ്, സുരേഷ്ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു “കാവൽ”. ചിത്രത്തിൽ പത്മരാജ് രതീഷും ശ്രദ്ധേയമായ വേഷമിടുന്നുണ്ട്.

ഈ സിനിമയിൽ വെച്ചുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പത്മരാജനിപ്പോൾ. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജിപണിക്കർ ആണ് ഈ ചിത്രം ഒരുക്കിയത്. “കാവൽ” എന്ന സിനിമയുടെ കഥ നിതിൻ പറഞ്ഞപ്പോൾ തന്നെ സുരേഷ് ഗോപിയുമായി കോമ്പിനേഷൻ രംഗങ്ങളും ഉണ്ടാകും എന്ന് പത്മരാജനോട് പറഞ്ഞിരുന്നു. എന്നാൽ സുരേഷ്ഗോപിയോടൊപ്പം അഭിനയിക്കാൻ പേടിയാണെന്ന് അപ്പോൾ തന്നെ പത്മരാജൻ അറിയിച്ചു.

അതൊന്നും കുഴപ്പമില്ല അതൊക്കെ ശരിയാകും എന്നൊക്ക പറഞ്ഞ് ആണ് നിതിൻ സമാധാനിപ്പിച്ചത്. എന്നാൽ സെറ്റിലെത്തിയതിനു ശേഷം സുരേഷ് ഗോപിയുടെ മുഖത്തു നോക്കി ഡയലോഗ് പറയാൻ തുടങ്ങിയപ്പോൾ പത്മരാജന് പേടിയായി. എല്ലാ ഡയലോഗുകളും തെറ്റിപ്പോയി. ഒരുപാട് പ്രാവശ്യം തെറ്റിച്ചപ്പോൾ സംഭവം മനസ്സിലാക്കിയ സുരേഷ് ഗോപി അടുത്തിരുത്തി പത്മരാജനോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

അതിനു ശേഷമാണ് ആ രംഗം ഭംഗിയായി എടുക്കാൻ കഴിഞ്ഞതെന്ന് താരപുത്രൻ കൂട്ടിച്ചേർത്തു. ഒരുപാട് സിനിമകളിൽ ഒന്നിച്ചുള്ള സുരേഷ് ഗോപിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു രതീഷ്. രതീഷിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം ആ കുടുംബത്തെ സാമ്പത്തികമായി ഒരുപാട് സഹായിച്ചിരുന്നു സുരേഷ് ഗോപി. പണം തിരിച്ചു നൽകാത്തത് കൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ രതീഷിന്റെ മരണശേഷം ആ കുടുംബത്തെ തടഞ്ഞു വച്ചിരുന്നു.

ഇതറിഞ്ഞ് സുരേഷ് ഗോപി ആയിരുന്നു ഉടൻ തന്നെ അവിടെയെത്തി മുഴുവൻ പണവും നൽകി പ്രശ്നം പരിഹരിച്ചത്. സ്വന്തം മക്കളെപ്പോലെയാണ് രതീഷിന്റെ മക്കളെയും സുരേഷ് ഗോപി കണ്ടത്. രതീഷിന്റെ കുടുംബത്തിന് തിരുവനന്തപുരത്ത് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കുകയും പെൺകുട്ടികളുടെ വിവാഹത്തിന് ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി കൊടുക്കുകയും ചെയ്തത് സുരേഷ്ഗോപിയാണ്.

രതീഷിന്റെ മകളുടെ വിവാഹത്തിന് 100 പവൻ സ്വർണം സുരേഷ് ഗോപി നൽകിയത് ഏറെ ശ്രദ്ധേയമായിരുന്നു. 2002ൽ ഒരു നെഞ്ചു വേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു രതീഷിനെ. ആശുപത്രിയിൽ വെച്ച് രതീഷ് എന്ന അനശ്വര കലാകാരൻ ഈ ലോകത്തോട് വിട പറയുകയായിരുന്നു. രതീഷിന്റെ മകനും മകളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. “മധുരനാരങ്ങ” എന്ന ചിത്രത്തിലൂടെ ആയിരുന്നു രതീഷിന്റെ മകൾ സിനിമയിലെത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top