ട്രാഫിക് നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. സിനിമാക്കാർ ആണെങ്കിലും സാധാരണക്കാർ ആണെങ്കിലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. പണവും സ്വാധീനവും കൊണ്ട് നിയമങ്ങൾ സാധിക്കില്ല. ട്രാഫിക് നിയമങ്ങൾ എത്ര കർശനമാക്കിയാലും റോഡപകടങ്ങൾ ക്രമാതീതമായി വർധിച്ചു വരുന്നതാണ് കാണുന്നത്. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് റോഡപകടത്തിനുള്ള പ്രധാന കാരണങ്ങൾ.
ഒരു പരിധിവരെ ഇത് പോലുള്ള റോഡപകടങ്ങളും ക്ഷണിച്ചുവരുത്തുന്നത് ട്രാഫിക് നിയമ ലംഘനങ്ങൾ ആണ്. നിസ്സാരമായ ചില അശ്രദ്ധകൾ വലിയ അപകടങ്ങളിലേക്ക് വഴിവെക്കും. നമ്മുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ പോലും അപകടത്തിൽ ആവാൻ കാരണം ആകുന്നത് ആണ് റോഡ് അപകടങ്ങൾ. അതുകൊണ്ടു തന്നെ അത്രയേറെ ശ്രദ്ധയോടെ വേണം റോഡിൽ വണ്ടി ഇറക്കാൻ.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പല സിനിമ താരങ്ങളെയും ട്രാഫിക് പോലീസ് പിടിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിൽ സൂപ്പർതാരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ എന്നിവരെ ട്രാഫിക് നിയമം ലംഘിച്ചതിന് പിടിച്ച വാർത്തകൾ നമുക്ക് അറിയാവുന്നതാണ്. ഇപ്പോഴിതാ ഇവർക്ക് പിന്നാലെ പ്രിയനടൻ നാഗചൈതന്യക്കും പണി കിട്ടിയിരിക്കുകയാണ്. ഹൈദരാബാദിൽ വെച്ച് ആണ് നാഗചൈതന്യയുടെ വാഹനത്തിന് ട്രാഫിക് പോലീസ് കൈ കാണിച്ചത്.
ടൊയോട്ട വെൽഫെയർ കാറിന്റെ ഗ്ലാസ്സിൽ കറുത്ത ഫിലിം പതിപ്പിച്ചതിനാണ് ട്രാഫിക് പോലീസ് താരത്തിന്റെ വാഹനം കൈകാണിച്ച് നിർത്തിച്ചത്. കാറിന്റെ ഗ്ലാസിൽ കറുത്ത ഫിലിം പതിപ്പിച്ചത് ട്രാഫിക് നിയമങ്ങൾക്ക് വിരുദ്ധമാണ്. ട്രാഫിക് പോലീസ് അദ്ദേഹത്തിൽ നിന്നും 700 രൂപ പിഴ ഈടാക്കുകയായിരുന്നു. പിഴ അടച്ചതിനു ശേഷം ആയിരുന്നു നാഗചൈതന്യ അവിടെ നിന്ന് പോയത്. ട്രാഫിക് നിയമം തെറ്റിച്ചതിന് നാഗചൈതന്യ പിഴയടച്ച വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ മകനാണ് യുവ സൂപ്പർതാരം നാഗചൈതന്യ. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു നാഗചൈതന്യയും സാമന്തയും ആയിട്ടുള്ള വിവാഹ മോ ച ന വാർത്തകൾ. ഏറെ ഞെട്ടലോടെ ആയിരുന്ന തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഈ വാർത്ത ഏറ്റെടുത്തത്. സാമന്തയുടെ ആദ്യ ചിത്രത്തിലെ നായകൻ ആയിരുന്നു നാഗചൈതന്യ. സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിച്ച വിവാഹവും പ്രണയവും ആയിരുന്നു ഇവരുടേത്.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളായിരുന്നു ചായ് – സാം. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവർ വിവാഹ മോചനം പ്രഖ്യാപിച്ചത്. വിവാഹ മോചനത്തിനു ശേഷം നാഗചൈതന്യയും മറ്റു പല നടിമാരുടെയും പേരുകൾ ചേർത്ത് വിവാഹ വാർത്തകൾ പ്രചരിച്ചിരുന്നു. സാമന്തയുമായി വേർപിരിഞ്ഞതിനു ശേഷം തന്റെ അഭിനയ ജീവിതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണ് നാഗചൈതന്യ.
തെലുങ്ക് സിനിമയുടെ സൂപ്പർതാരമായ നാഗചൈതന്യ ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരവും പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന അമീർ ഖാന് ഒപ്പമാണ് നാഗചൈതന്യ സ്ക്രീനിൽ എത്തുന്നത്. ആമിർ ഖാന്റെ “ലാൽ സിങ് ഛദ്ദ ” എന്ന ചിത്രത്തിലാണ് നാഗചൈതന്യ എത്തുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം കോവിഡ് കാരണം ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു. ആമിർ ഖാനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്. നാഗചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ.