Movlog

Movie Express

മികച്ച ഭാവി ഉണ്ടായിരുന്ന ഉർവശിയുടെ സഹോദരൻ നന്ദു സിൽക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ച മസാല ചിത്രമായ ലയനത്തിന് ശേഷം ജീവിതം അവസാനിപ്പിച്ചത് ഇന്നും ഒരു സങ്കടവാർത്തയാണ്

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളേക്കാൾ എല്ലാം ബിഗ്രേഡ് സിനിമകളായിരുന്നു ഡിമാൻഡ്. അത്തരത്തിൽ മലയാളത്തിൽ പിന്നീട് മൊഴിമാറ്റി മറ്റു ഭാഷകളിൽ റിലീസ് സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ലയനം.

തുളസീദാസ് സംവിധാനം ചെയ്ത ഈ മസാല പടത്തിൽ സിൽക്ക് സ്മിതയും അഭിലാഷമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത് . ഈ ചിത്രത്തിൽ നായകനായി എത്തിയത് മലയാളത്തിലെ മൂന്നു സൂപ്പർ നടിമാരുടെ ഒരേയൊരു സഹോദരനായിരുന്നു. മലയാള സിനിമയിലെ കരുത്തുറ്റ മൂന്ന് നടിമാരാണ് കല്പന, ഉർവശി, കലാരഞ്ജിനി എന്നിവർ.

ഈ സഹോദരിമാരാണ്. ഇവരുടെ കുടുംബത്തിൽ നിന്നും ഒരു അഭിനേതാവ് കൂടി മലയാള സിനിമ സാന്നിദ്ധ്യം അറിയിച്ചിരുന്നു. മൂവരുടേയും ഇളയ സഹോദരനായ നന്ദു ആണ് അത്. നന്ദു മലയാളികൾക്ക് ഏറെ സുപരിചിതനാണ്. സിൽക്ക് സ്മിത നായികയായ ബിഗ്രേഡ് ചിത്രത്തിൽ നായകനായി അഭിനയിച്ചത് നന്ദു ആണ്. മലയാള സിനിമയിൽ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പതിനേഴാം വയസ്സിൽ ജീവിതം അവസാനിപ്പി ചെയ്തു. പ്രണയനൈരാശ്യം ആണ് കാരണങ്ങളായി ആ കാലത്ത് വാർത്തകളിൽ ഉണ്ടായിരുന്നത്. യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോഴും തങ്ങൾക്ക് അറിയില്ലെന്നാണ് സഹോദരിയായ ഉർവശി പറയുന്നത്. വീട്ടിൽ ഏറ്റവും കൂടുതൽ വാത്സല്യം നന്ദുവിനോട് ആയിരുന്നു. അവന് എന്തും തുറന്നു പറയാൻ സാധിക്കുമായിരുന്നു.

എന്നിട്ടും ജീവിതം അവസാനിപ്പിക്കാൻ തോന്നാനുള്ള കാരണം ഞങ്ങൾ ഒന്നും അറിഞ്ഞില്ല, ജീവിതത്തിൽ തന്നെ മാനസികമായി തളർത്തിയ ഒരു സംഭവം നന്ദുവിന്റെ മരണമാണെന്ന് ഉർവശി പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം അഭിലാഷയും സിൽക്ക് സ്മിതയും ഒക്കെ ചെയ്ത് കിടപ്പറ രംഗങ്ങളും മറ്റും മസാല രംഗങ്ങൾ എല്ലാം പുറത്തു വന്നതിനു ശേഷം നന്ദുവിനെ മാനസികമായി തളർത്തി എന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴും കൽപനയ്ക്കു ഉർവശിയ്ക്കും കലാരഞ്ജിനിക്കും ഒക്കെ ആരാധകരേറെയാണ്.

ഒരുപക്ഷേ ഈ ഒരു ചിത്രത്തിൽ അഭിനയിച്ചില്ലായിരുന്നു എങ്കിൽ മലയാള സിനിമയിൽ തന്നെ ഇവരോളം തന്നെ ശ്രെദ്ധ നേടുന്ന അഥവ ഇവനെക്കാൾ ശ്രെദ്ധ നേടുന്ന ഒരു നടനായി നന്ദു മാറിയേനെ എന്ന് നിസംശയം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ആരാധകരും സിനിമ ലോകത്ത് എല്ലാവരും വേദനയോടെ കേട്ട് ഒരു കാര്യം തന്നെയായിരുന്നു നന്ദുവിന്റെ മരണ വാർത്ത.

പൊതുവേദിയിൽ നന്ദുവിനെ പറ്റി പറയുമ്പോൾ ഉർവശിയുടെ വാക്കുകൾ ഇപ്പോഴും ഇടാറുണ്ട്. മലയാള സിനിമയുടെ വിങ്ങുന്ന ഓർമയായി നന്ദു മാറി കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും നന്ദുവിന് ആരാധകർ ഏറെ ആയിരുന്നു. നന്ദുവിനെ പറ്റി പറയുമ്പോൾ ഉർവശി കരയാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top