Movlog

Movie Express

ഭർത്താവ് എന്ന് പറയുമ്പോൾ ആൾക്ക് കൊറച്ചു വയറൊക്കെ വേണം – എന്നാലേ രസമുള്ളൂ

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതാരികമാരുടെ കൂട്ടത്തിലാണ് എലീന പടിക്കൽ. വിവാഹ ശേഷം സ്ക്രീനിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ് താരം. രോഹിത് ആണ് എലിനയുടെ ഭർത്താവ്. ഇരുവരും പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ ക്യൂബ് സ്റ്റോറീസ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തെക്കുറിച്ചും ഇപ്പോഴുള്ള ഇവരുടെ ജീവിതത്തെ കുറിച്ചും ഒക്കെയായിരുന്നു ചോദ്യങ്ങൾ കൂടുതലും. ഇതിനെല്ലാം ഇവർ മറുപടി പറയുകയും ചെയ്തിരുന്നു. രോഹിത് ഏറെക്കാലം തന്നെ പിന്നാലെ നടന്നു, തന്നെ കാണാൻ വേണ്ടി തനിക്കിഷ്ടമുള്ള വാങ്ങി തരാൻ വേണ്ടി ബാംഗ്ലൂരിൽ നിന്നും ചെന്നൈക്ക് വരുമായിരുന്നു എന്നും, അത്തരത്തിൽ എനിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് ഒന്നിച്ചു മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തതെന്നും പറയുന്നു.

തുടർന്ന് രോഹിതിനോട്‌ ഞാൻ പറഞ്ഞത് വീട്ടുകാർക്ക് സമ്മതം ആണ് എങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്നാണ്. തുടർന്ന് വീണ്ടും തങ്ങളുടെ പ്രണയം പറഞ്ഞു, എങ്കിൽ കൂടിയും വീട്ടുകാര് നോ പറഞ്ഞു. അവതാരികയായി അല്ലായിരുന്നുവെങ്കിൽ താൻ ഐപിഎസ് ഓഫീസർ ആകാനാണ് ഇഷ്ടപ്പെട്ടിരുന്നത്. വ്യായാമം ചെയ്യാൻ പ്ലാൻ തനിക്ക് ഉണ്ടെങ്കിൽ കൂടി അത്‌ നടക്കാറില്ല എന്നാണ് എലീന പറയുന്നത്. ഭാവിയിൽ ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ കൂടിയും തനിക്ക് വ്യായാമം ചെയ്യാൻ മടിയാണ്. രോഹിത് ശരിക്കും സ്കിന്നി ആണ്. എനിക്ക് ഇഷ്ടമാ വണ്ണം വെച്ചിരിക്കുന്നത്. അപ്പോൾ രോഹിത് പറയുന്നത് നീ ആയിരിക്കും ആദ്യത്തെ ഗേൾ ഫ്രണ്ട് ബോയ്ഫ്രണ്ട് മെലിയണ്ട എന്ന് പറയുന്നത് എന്ന്. എനിക്ക് സത്യത്തിൽ വയർ ഒക്കെ ഉള്ളതാണ് ഇഷ്ടം ഞാൻ പറയും വയറൊക്കെ വെക്കണം ചെക്കാ അതല്ലേ രസം കാണാൻ എന്ന്.

ആണ്പിള്ളേര് ചുമ്മാ സിക്സ് പാക്ക് ഒക്കെ വച്ചിരിക്കുന്നത് എനിക്കിഷ്ടമല്ല. ഹഗ് ചെയ്യുമ്പോൾ ബൾക്കി ഫീൽ ഉണ്ടാവണം. എൻറെ തോന്നൽ മാത്രമാണ് ഇതൊന്നും താരം പറയുന്നുണ്ട്. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ എത്തിയപ്പോൾ പ്രണയത്തെക്കുറിച്ച് പരസ്യമായി പറഞ്ഞിരുന്നു.

ഇരുവരും വ്യത്യസ്ത മതക്കാരായ എന്നാൽ എതിർപ്പുണ്ടെങ്കിൽ വീട്ടുകാരുടെ സമ്മതതിനു വേണ്ടി കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞത്. അടുത്ത ഒരു ചാനൽ പരിപാടിയിൽ എത്തിയപ്പോഴായിരുന്നു വിവാഹക്കാര്യം അറിയിച്ചിരുന്നത്. ആറു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന്,കോഴിക്കോട് സ്വദേശിയാണ് രോഹിത് എഞ്ചിനീയറായിരുന്നു.

ബിഗ് ബോസിൽ വച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി പറഞ്ഞത്. വീട്ടുകാർ സമ്മതിച്ച് മാത്രമേ ഞങ്ങൾ മുന്നോട്ട് പോകുന്നു എന്നും പറഞ്ഞിരുന്നു. വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ് രോഹിത് പി നായർ എന്ന ആളുടെ പേര് എന്നും ഹിന്ദുവാണ് ഇൻറർ കാസ്റ്റ് മാരേജ് ആണ്. പുള്ളി എൻജിനീയറിങ് ആണെങ്കിലും ഇപ്പോൾ ബിസിനസ്സിൽ സജീവമാണെന്ന് ഒക്കെ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹശേഷം വളരെ ഹാപ്പി ലൈഫ് ആണ് ഇരുവരും മുൻപോട്ടു പോകുന്നത് എന്നു പറയുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top